ഹാര്‍ദിക് പട്ടേല്‍ നിരാഹാര സമരം അവസാനിപ്പിച്ചു

പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ തന്റെ 19 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തന്റെ അനുയായികളുടെ പ്രേരണയാണ് സമരം അവസാനിപ്പിക്കാന്‍ കാരണമെന്ന് ഹാര്‍ദിക് പറഞ്ഞു. വലിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ താന്‍ ആരോഗ്യത്തോടെ ഉണ്ടാവണമെന്ന് അനുയായികള്‍ പറഞ്ഞതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്ന് ഹാര്‍ദിക് ട്വിറ്ററില്‍ അറിയിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഹാര്‍ദികിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പട്ടേല്‍ സമുദായത്തിന് സംവരണം അനുവദിക്കുക, കാര്‍ഷിക കടം എഴുതി തള്ളുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ നിരാഹാര സമരം ആരംഭിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here