സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ‘ചായയടി’

‘ചായ’ എന്നും സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്. ഔഷധഗുണമുള്ള നീല ചായ മുതൽ നീലക്കണ്ണുള്ള പാകിസ്ഥാനി സ്വദേശി ചായ് വാല’ യിൽ വരെ എത്തി നിൽക്കുന്നു സോഷ്യൽമീഡിയയിലെ ചായ സംസാരം. എന്നാൽ ഇന്ന് നവമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് ഒരു ‘ചായയടി’യാണ്.

പൊന്നാനിയിലെ ‘ദി ചപ്പാത്തി ഫാക്ടറി’ എന്ന ഹോട്ടലിലാണ് ഈ ‘അത്ഭുത’ ചായയടി നടക്കുന്നത്. മൂന്ന് ലെയറിലാണ് ഇവിടെ ചായ വിളമ്പുന്നത്. ആദ്യത്തെ ലെയറിൽ കട്ടൻ ചായ മുകളിൽ പാൽ അതിനു മീതെ പത. ശേഷം നമ്മുടെ ചായയടിക്കാരൻ ചേട്ടൻ വന്ന് രണ്ട് വിരൽ കൊണ്ട് ചായ ഗ്ലാസെടുത്ത് മറിച്ച് തിരിക്കും.

40 സെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന ഈ ‘ചായയടി’ ഇതുവരെ കണ്ടത് മൂന്നുലക്ഷത്തിൽപ്പരം ആളുകളാണ്. കൃത്യമായി പറഞ്ഞാൽ 345k കാഴ്ച്ചക്കാർ.

ഇന്ന് അന്താരാഷ്ട്ര തലത്തിൽ ട്വിറ്ററിലൂടെ പ്രശസ്തയായിരിക്കുകയാണ് ഈ ചായക്കാരൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top