എച്ച് 4 വിസക്കാരുടെ വർക്ക് പർമിറ്റ് റദ്ദാക്കൽ; മൂന്നുമാസത്തിനുള്ളിൽ തീരുമാനമെന്ന് യുഎസ്

എച്ച്4 വിസക്കാരുടെ വർക്ക് പെർമിറ്റ് റദ്ദാക്കുന്ന കാര്യത്തിൽ മൂന്നുമാസത്തിനുള്ളിൽ അന്തിമതീരുമാനമെടുക്കുമെന്ന് ട്രംപ് ഭരണകൂടം. ആഭ്യന്തര സുരക്ഷാ വകുപ്പ് ഫെഡറൽ കോടതിയെ ഇക്കാര്യം അറിയിച്ചു.
എച്ച്1ബി വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ തൊഴിലാളികളുടെ പങ്കാളികളെയാണു തീരുമാനം പ്രതികൂലമായി ബാധിക്കുക. കർക്കശമായ നിലപാടെടുത്താൽ ഇവർക്ക് അമേരിക്കയിൽ ജോലി ചെയ്യുന്നതിന് വിലക്ക് വീഴും. നിലവിൽ 70,000 പേരാണ് എച്ച്4 വിസ പ്രകാരം വർക്ക് പെർമിറ്റ് നേടി വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
യുഎസിൽ എച്ച്1ബി വിസയിൽ ജോലി ചെയ്യുന്ന വിദഗ്ധ ജീവനക്കാരുടെ പങ്കാളിക്ക് അവിടെ ജോലി ചെയ്യാൻ വർക്ക് പെർമിറ്റ് ലഭിക്കുന്നത് എച്ച് 4 വിസയിലാണ്. ഇത്തരത്തിൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നതു സംബന്ധിച്ച ചട്ടം റദ്ദാക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് ആഭ്യന്തര സുരക്ഷ വകുപ്പ് കോടതിയെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here