പെട്രോള്‍-ഡീസല്‍വില മുന്നോട്ട്, പാചകവാതക വിലയും വര്‍ദ്ധിപ്പിച്ചു

lpg

ഇന്ധനവില ഇന്നും വര്‍ദ്ധിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 80.43രൂപയായി.
അതേസമയം പാചകവാതകത്തിന്റേയും വില കുത്തനെ കൂട്ടി. സബ്സിഡി ഇല്ലാത്ത പാചക വാതകത്തിന്റെ വിലയാണ് വര്‍ദ്ധിപ്പിച്ചത്. 59രൂപയാണ് ഒറ്റയടിയ്ക്ക് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സബ്സിഡി ഇല്ലാത്ത സിലിണ്ടറിന്റെ വില 869.50രൂപയായി. സബ്സിഡി ഉള്ള സിലിണ്ടറിന് 2.89രൂപയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top