ഐസിഐസിഐ എംഡി ചന്ദ കൊച്ചാർ രാജിവെച്ചു

ഐസിഐസിഐ എംഡി ചന്ദ കൊച്ചാർ രാജിവെച്ചു. വായ്പ വിവാദത്തെ തുടർന്ന് സ്ഥാനത്ത് നിന്ന് മാറി നിന്ന ഇവർ ഇന്നാണ് രാജി സമർപ്പിച്ചത്.
ചന്ദ കൊച്ചാർ രാജിവെച്ച ഒഴിവിലേക്ക് സന്ദീപ് ബക്ഷിയെത്തും. അഞ്ച് വർഷത്തേക്കാണ് സന്ദീപിന്റെ ചുമതല.
വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ അനുവദിച്ചത സംഭവത്തിലാണ് ചന്ദ കൊച്ചാർ അന്വേഷണം നേരിടുന്നത്.