23
Feb 2019
Saturday
Kuttanadu

ഡൽഹി ഗതാഗത മന്ത്രിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്

ഡൽഹി ഗതാഗത മന്ത്രിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗാഹ്ലോട്ടിന്റെ വീട്ടിലാണ് റെയ്ഡ്.

കൈലാഷ് ഗഹ്ലോട്ടുമായി ബന്ധപ്പെട്ട ഡൽഹിയിലെയും ഗുർഗ്രാമിലെയും 16 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. അനധികൃത സ്വത്തു സമ്പാദനം ഉൾപ്പെടെ 10 കേസുകളിലാണ് കൈലാഷ് വിജിലൻസ് അന്വേഷണം നടക്കുന്നത്.

മന്ത്രിയുമായി ബന്ധമുള്ള രണ്ട് കമ്പനികളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്.

Top