Advertisement

ഐഎന്‍എസ്‌ക് മീഡിയ കേസ്; കാര്‍ത്തി ചിദംബരത്തിന്റെ 54കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

October 11, 2018
Google News 0 minutes Read

ഐഎന്‍എസ്‌ക് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ 54കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ഇന്ത്യയിലും വിദേശത്തുമായുള്ള സ്വത്തുക്കളാണ് കണ്ട് കെട്ടിയത്.

നിയമവിരുദ്ധമായി 305 കോടി രൂപ വിദേശ നിക്ഷപം നേടിയതിന് ഐ.എന്‍.എക്‌സ്. മീഡിയ കമ്പനിയെ സഹായിച്ചു എന്നതാണ് കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്. ന്യൂഡല്‍ഹി ജോര്‍ ബാഗിലെയും, ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലെ ബംഗ്ലാവുകളും യുകെയിലെ വസതി, ബാഴ്‌സലോണയിലെ വസ്തുക്കള്‍ എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്.നിലവില്‍ ഐഎന്‍എക്‌സ് തട്ടിപ്പ് കേസില്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന പി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും നവംബര്‍ 1 വരെ ഇടക്കാല ജാമ്യത്തിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here