രാജ്യത്ത് ഇന്നും ഇന്ധനവില കൂടി

രാജ്യത്ത് ഇന്നും ഇന്ധനവില കൂടി. പെട്രോളിന് ആറ് പെസയും ഡീസലിന് 20 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 86രൂപ എട്ട് പൈസയും ഡീസലിന് 80 രൂപ 66 പൈസയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ മാസം ഇന്ധനവിലയില്‍ 2 രൂപ 50 പൈസയുടെ കുറവ് വരുത്തിയിരുന്നു.എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വിലവര്‍ദ്ധിപ്പിച്ചതിനാല്‍ വിലകുറച്ചതിന്റെ നേട്ടം ജനങ്ങള്‍ക്ക് ലഭിച്ചില്ല.ആഭ്യന്തര ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ഇന്ധനവില പിടിച്ചുനിര്‍ത്തുന്നത് ആലോചിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം വിളിച്ചിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായില്ലെന്ന് വില വര്‍ദ്ധനവ് വ്യക്തമാക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here