ആക്രമിച്ചെന്ന് സുഹാസിനി രാജ്; പോലീസ് കേസ് എടുത്തു

സന്നിധാനത്തേക്ക് എത്തിയ തന്നെ പ്രതിഷേധക്കാർ ആക്രമിച്ചെന്ന് മാധ്യമപ്രവർത്തക സുഹാസിനി രാജിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തു. ഇന്ന് രാവിലെയാണ് ന്യൂയോർക്ക് ടൈംസിന്റെ മാധ്യമപ്രവർത്തക സുഹാസിനി രാജിനെ പ്രതിഷേധക്കാർ തടഞ്ഞത്. കാനനപാതയിൽ മരക്കൂട്ടത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധക്കാർ സംഘമായി എത്തി മാധ്യമപ്രവർത്തകയെ തടഞ്ഞത്. ഇതിനെ തുടർന്ന് യാത്ര അവസാനിപ്പിച്ച് സുഹാസിനി പമ്പയിലേക്ക് മടങ്ങി. ഈ പ്രതിഷേധത്തിനിടെയാണ് തനിക്ക് എതിരെ ആക്രമണം ഉണ്ടായെന്ന് സുഹാസിനി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. വൻ പോലീസ് വലയത്തിലാണ് സുഹാസിനി മലകയറാൻ എത്തിയത്.എൻവൈടിയുടെ റിപ്പോർട്ടർ കായ് ഷൾട്ട്സും ഒപ്പം ഉണ്ടായിരുന്നു. ഇരുവരും ഇപ്പോൾ പോലീസ് വാഹനത്തിൽ കൊച്ചിയിലേക്ക് തിരിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here