ഷൊർണൂരിൽ റെയിൽവേ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു

റെയിൽവേ ജീവനക്കാരൻ ഷൊർണൂരിൽ ട്രെയിൻ തട്ടി മരിച്ചു. റെയിൽവേ കീമാനായ ഷൊർണൂർ മുണ്ടായ സ്വദേശി ഗോപാൽ ആണ് മരിച്ചത്.

ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം ഷൊർണൂർ-തൃശൂർ പാതയിലാണ് അപകടം. ഗോപാലിനെ 80 മീറ്ററോളം മൂന്നോട്ട് വലിച്ചുകൊണ്ട് പോയതിന് ശേഷമാണ് ട്രെയിൻ നിന്നത്. ഉയരത്തിൽ പുല്ല് വളർന്നു നിൽക്കുന്ന സ്ഥലമായതിനാൽ ട്രെയിൻ വരുന്നത് മനസിലാക്കാൻ സാധിക്കാതിരുന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top