Advertisement

മൂന്ന് ഗോളുകളുമായി ഗോകുലം എഫ്.സി ലീഡ് ചെയ്യുന്നു

November 11, 2018
Google News 1 minute Read

ഐ ലീഗില്‍ ഷില്ലോംഗിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കേരളത്തിന്റെ ഗോകുലം എഫ്.സി ലീഡ് ചെയ്യുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന് ലീഡ് സ്വന്തമാക്കി ഗോകുലം രണ്ടാം പകുതിയുടെ ആരംഭത്തിലും ഗോള്‍ കണ്ടെത്തി.

ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ ഖാനി അഹമ്മദ് നീഗത്തിലൂടെയാണ് ഗോകുലം ലീഡ് കണ്ടെത്തിയത്. ഫ്രീകിക്ക് പാസ് ഇടം കാലുകൊണ്ട് ഷില്ലോംഗിന്റെ ഗോള്‍ വലയിലേക്ക് എത്തിക്കുകയായിരുന്നു നീഗം ചെയ്തത്. രണ്ടാം പകുതിയുടെ ആരംഭത്തിലും ഗോള്‍ കണ്ടെത്താന്‍ ഗോകുലത്തിന് സാധിച്ചു. മത്സരത്തിന്റെ 56-ാം മിനിറ്റിലായിരുന്നു അന്റോണിയോ ജര്‍മനിലൂടെ ഗോകുലം രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. മികച്ച ഷോട്ടിലൂടെയായിരുന്നു അന്റോണിയോ ജര്‍മന്‍ ഗോള്‍ സ്വന്തമാക്കിയത്.

രണ്ടാം ഗോള്‍ സ്വന്തമാക്കി പത്ത് മിനിട്ടുകള്‍ പിന്നിടുമ്പോള്‍ ഗോകുലത്തിന്റെ മൂന്നാം ഗോളും പിറന്നു. 66-ാം മിനിറ്റില്‍ എസ്. രാജേഷിലൂടെയായിരുന്നു ഗോകുലത്തിന്റെ മൂന്നാം ഗോള്‍ പിറന്നത്. ഷില്ലോംഗ് ലജോംഗ് എഫ്.സി മൂന്നാം ഗോള്‍ കൂടി പിറന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here