Advertisement

കട്ടച്ചിറ പളളി ശവസംസ്കാര പ്രശ്നം; മൃതദേഹം സംസ്കരിച്ചു

November 13, 2018
Google News 0 minutes Read
kattachira st maris church

കട്ടച്ചിറ പളളിയില്‍ സഭാ തര്‍ക്കം മൂലം വൈകിയ സംസ്കാര ചടങ്ങുകള്‍ നടന്നു.കറ്റാനം കട്ടച്ചിറ പളളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ മൃതദേഹമാണ് പത്തു ദിവസമായിട്ടും സംസ്‌കരിക്കാനാകാതെ വലഞ്ഞത്.  ശവസംസ്കാര പ്രശ്നത്തില്‍ ദേശിയ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിരുന്നു. ഇതിന്റ പശ്ചാത്തലത്തില്‍  കളക്ടര്‍ അന്ത്യശാസന നല്‍കിയിരുന്നു. മുഴുവൻ ആദരവോടും വിശ്വാസത്തോടും മൃതദേഹം അടക്കം ചെയ്യാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. ‍ഡിജിപി ആവശ്യമായ എല്ലാം സുരക്ഷയും നല്കണമെന്നും നിര്‍ദേശിച്ചു. ഈ ഉറപ്പിന്മേല്‍ ഇന്ന് രാവിലെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് യാക്കോബായ അംഗമായ വര്‍ഗീസ് മാത്യു മരിച്ചത്, ഇദ്ദേഹത്തിന്റെ ഇടവക കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഇടവകയിലെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് സുപ്രീം കോടതി കൃത്യമായ മാനദണ്ഡങ്ങള്‍ നല്‍കിയിട്ടുമില്ല.യാക്കോബായ വൈദികനായ ചെറുമകന് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അന്ത്യശുശ്രൂഷ നടത്തണമെന്ന ആവശ്യമാണ് തര്‍ക്കത്തിനിടയാക്കിയത്. പളളി ഇരുപക്ഷത്തിനും വിട്ടു നല്‍കാതെ ജില്ലാ ഭരണകൂടത്തിന്റെ കയ്യിലാണ്.താക്കോല്‍ യാക്കോബായ ട്രസ്റ്റിയുടെ കയ്യിലും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here