വിവാദ പ്രസംഗം; ശ്രീധരന്‍പിള്ളയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കോഴിക്കോട് യുവമോര്‍ച്ചയുടെ യോഗത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലെ ക്രമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരപിള്ള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുജനങ്ങളില്‍ ഭീതിപടര്‍ത്തുന്നതും സമൂഹത്തിന്റെ ശാന്തത തകര്‍ക്കുന്നതുമായ രീതിയിലാണ് പ്രസംഗമെന്ന് ആരോപിച്ചാണ് പോലിസ് കേസെടുത്തത്. തനിക്കെതിരെയുള്ള പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ദുരുദ്ദേശപരമായി സംസാരിച്ചിട്ടില്ലെന്നും ചൂണ്ടികാട്ടിയാണ് ശ്രീധരപിള്ളയുടെ ഹര്‍ജി. കേസ് റദ്ദാക്കാനാകില്ലെന്നും പ്രസംഗത്തെ തുടര്‍ന്ന ശബരിമല സന്നിധാനത്തടക്കം ക്രമസമാധാനപ്രശ്നങ്ങളുണ്ടായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here