ശരണംവിളി ഭക്തന്റെ അവകാശം: പി.എസ് ശ്രീധരന്‍പിള്ള

ps sreedharan pillaiaa

ശബരിമലയില്‍ നാമജപം നടത്തിയവര്‍ക്കെതിരെ വീണ്ടും കേസെടുത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സന്നിധാനത്ത് ശരണംവിളി മാത്രമാണ് നടക്കുന്നത്. അതിന് പ്രതിഷേധത്തിന്റെ സ്വരമല്ല. ശരണം വിളി ഭക്തന്റെ അവകാശമാണ് – പി.എസ് പറഞ്ഞു. ഭക്തരെ കള്ളക്കേസില്‍ കുടുക്കുന്നവര്‍ ചരിത്രത്തില്‍ കറുത്ത ലിപികളാല്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആരുമായും സംവാദത്തിന് തയ്യാറാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top