കെഎം ഷാജി നിയമസഭാ അംഗമല്ലാതായതായെന്ന് നിയമസഭാ സെക്രട്ടറി

കെഎം ഷാജി നിയസഭാ അംഗമല്ലാതായതായി നിയമസഭാ സെക്രട്ടറിയുടെ ഉത്തരവ്. നാളെ നിയമസഭാ സമ്മേളിക്കാനിരിക്കെയാണ് തീരുമാനം. ഹൈക്കോടതി വിധിക്കുള്ള സ്റ്റേ അവസാനിച്ചിട്ടും ഹൈക്കോടതി സ്റ്റേ നീട്ടാത്തതിനാലും ഷാജി നിയമാസഭാംഗം അല്ലാതായെന്ന് നിയമസഭാ സെക്രട്ടറിയുടെ ഉത്തരവിലുണ്ട്. ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് നിയമസഭാ സെക്രട്ടറി പുറത്ത് വിട്ടത്.
തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വര്‍ഗീയ പ്രചരണം നടത്തിയെന്ന് ആരോപിച്ച് എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എംവി.നികേഷ് കുമാര്‍ നൽകിയ ഹര്‍ജിയിലാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.
കോടതിയുടെ വാക്കാൽ പരാമര്‍ശം കൊണ്ട് ഷാജിക്ക് നിയമസഭയിൽ എത്താൻ സാധിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here