രഹന ഫാത്തിമ അറസ്റ്റില്‍

രഹന ഫാത്തിമ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. ശബരിമലയില്‍ പോകുന്നതിന് മുമ്പാണ് ഈ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടത്. തത്വമസി എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റിട്ടത്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി രഹ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് വ്യാപക പരാതി ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് അറസ്റ്റ്. പത്തനംതിട്ട ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രഹനയെ അറസ്റ്റ് ചെയ്തത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top