ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു

അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസിലെ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു. ഉച്ചക്ക് ശേഷം മിഷേലിനെ ഡല്‍ഹി പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കും. സിബിഐ പ്രത്യേക കോടതി ജഡ്ജ് അരവിന്ദ് കുമാറിന് മുന്നിലായിരിക്കും ഹാജരാക്കുക. വിശദമായ ചോദ്യം ചെയ്യലിന് മിഷേലിനെ കസ്റ്റിഡിയില്‍ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷയും സിബിഐ കോടതിയില്‍ നല്‍കും.
അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസ്; ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിൽ എത്തിച്ചു
അഗസ്റ്റ വെസ്റ്റ ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് കേസില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യ തേടുന്ന ആയുധ ഇടപാടുകാരനാണ് ബ്രിട്ടീഷ് പൌരനായ ക്രിസ്റ്റ്യന്‍ മിഷേല്‍. മൂന്ന് വര്‍ഷം നീണ്ട നിയമ- നയതന്ത്ര ഇടപെടലുകള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയോടെ ദുബൈ സര്‍ക്കാര്‍ മിഷേലിനെ ഇന്ത്യക്ക് കൈമാറി. രാത്രി പതിനൊന്ന് മണിയോടെ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഉടനെ മിഷേലിന്‍റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി. തുടര്‍ന്ന് സിബിഐ ആസ്ഥാനത്ത് എത്തിച്ച മിഷേലിനെ ഇന്നലെ രാത്രി തന്നെ ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു. ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരന്നതായാണ് വിവരം.
അഗസ്റ്റാ വെസ്റ്റ് ലാന്റ് ഇടപാട്. ഇടനിലക്കാരന്റെ ഡയറി പുറത്ത്!!
ഉച്ചക്ക് 2.30ഓടെ ഡല്ഹി പട്യാലാ ഹൌസിലുള്ള പ്രത്യേക സിബിഐ കോടതിയില്‍ മിഷേലിനെ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി കസ്റ്റഡിയില്‍ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷയും സിബിഐ കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് 12 വിവിഐപി ഹെലിക്കോപ്ടറുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിക്ക് നല്‍കിയത്. കരാര്‍ നേടിയെടുക്കുന്നതിന് എയര്ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടേ കോഴ നല്‍കിയത് ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇടപാടിലെ രാഷ്ട്രീയ ബന്ധം അനാവരണം ചെയ്യാന്‍ മിഷേലിനെ ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്ന പ്രതീക്ഷയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here