പ്രളയം; പണത്തിന് വലയുമ്പോള്‍ മന്ത്രിമാരുടെ ഓഫീസില്‍ എസി വയ്ക്കാന്‍ ചെലവാക്കിയത് 24ലക്ഷം!

പ്രളയാനന്തര കേരളം പുനർനിർമ്മാണത്തിന് പണമില്ലാതെ വലയുമ്പോഴും മന്ത്രിമാരുടെ ഓഫീസിൽ എ സി പെയ്ക്കാൻ ചെലവാക്കുന്നത് ലക്ഷങ്ങൾ. മന്ത്രിമാരുടെ ഓഫീസ് മോടിപിടിപ്പിക്കാനും വകുപ്പ് സെക്രട്ടറിമാരുടെ ചായകുടി ചിലവിനും ലക്ഷങ്ങൾ മുടക്കിയതിനു പിന്നാലെയാണ് എസി സ്ഥാപിക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കിയ കണക്കുകള്‍ കൂടി പുറത്ത് വരുന്നത്.
പുനർനിർമ്മാണത്തിന് ഫണ്ടില്ലെങ്കിലും സെക്രട്ടറിയേറ്റ് മോടി പിടിപ്പിക്കല്‍ തകൃതി
സെക്രട്ടറിയേറ്റ് അനക്സ് ഒന്നിലും രണ്ടിലുമായി 35 പുതിയ എ.സി യൂണിറ്റ് വെയ്ക്കാൻ 24 ലക്ഷത്തി അമ്പത്തൊന്നായിരം രൂപയുടെ അനുമതി നൽകി എ.സി വെയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിനാണു ചുമതല. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, വി.എസ്.സുനിൽകുമാർ, കെ.രാജു എന്നിവരുടെ അനക്സ് രണ്ടിലുള്ള ഓഫീസ് മോടി പിടിപ്പിക്കാൻ നാലു ലക്ഷത്തി അൻപതിനായിരം രൂപ അനുവദിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ ‘ധൂര്‍ത്ത്’
ചീഫ് സെക്രട്ടറിയുടെയും, മറ്റു സെക്രട്ടറിമാരുടെയും ഓഫീസിൽ ചായയും ലഘുഭക്ഷണവും വാങ്ങിയ ഇനത്തിൽ ഒക്റ്റോബർ മാസത്തിൽ മാത്രം രണ്ട് ലക്ഷത്തിലേറെ രൂപ ചിലവാക്കിയ കണക്കും പുറത്തു വന്നിരുന്നു ഇതിനു പിന്നാലെയാണ് എ.സി വെയ്ക്കാൻ മുടക്കിയ തുകയുടെ കണക്കും പുറത്തു വരുന്നത്. പ്രളയനന്തര പുനർനിർമ്മാണത്തിനായി സർക്കാർ ചിലവു ചുരുക്കൽ എന്ന് പറയുമ്പോളും സെക്രട്ടറിയേറ്റിനുള്ളിൽ ഇത് ബാധകമല്ല എന്നതാണ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ധൂർത്തിന്റെ ഈ കണക്കുകൾ അടിവരയിട്ടു സൂചിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here