പ്രളയ ദുരിതാശ്വാസ നിധിയിൽ വണ്ടിച്ചെക്കും

പ്രളയ ദുരിതാശ്വാസ നിധിയിൽ വണ്ടിച്ചെക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 284 വണ്ടിച്ചെക്കാണ് ലഭിച്ചത്. വണ്ടിചെക്ക് നൽകിയവരോട് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. ചെറിയ തുകയ്ക്കുള്ള ചെക്കുകളാണ് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയത്.

ഏകദേശം 2350 കോടിയോളം രൂപ ഇതുവരെ ലഭിച്ചു. ഇതിൽ 284 ചെക്കുകള്‍ പണമില്ലാതെ മടങ്ങി. ചെറിയ തുകയ്യുള്ള ചെക്കുകളാണ് മടങ്ങിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പണമില്ലാതെ മടങ്ങിയ ചെക്കിന്‍റെ ഉടമകളെ ഇക്കാര്യം അറിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ 430 ചെക്കുകള്‍ മടങ്ങിയപ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യം ഉടമകളെ അറിയിക്കുകയും146 പേര്‍ പിന്നീട് തുക
നിക്ഷേപിക്കുകയും ചെയ്തിരുന്നു, ഇക്കാര്യത്തിലും അതേ ന ടപ ടി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top