നടി ലീന മരിയ പോളിനെതിരെ കേരളത്തിൽ കേസുകളുണ്ടോയെന്നതിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വിശദീകരണം നൽകും

നടി ലീന മരിയ പോളിനെതിരെ കേരളത്തിൽ കേസുകളുണ്ടോയെന്നതിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വിശദീകരണം നൽകും. പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് നടി നൽകിയ ഹർജിയിലാണ് കോടതി സർക്കാരിന്റെ വിശദീകരണം തേടിയത്. പനമ്പിള്ളി നഗറിലുള്ള നെയിൽ ആർടിസ്ട്രി എന്ന സ്ഥാപനത്തിന് നേരെ വെടിവെയ്പ്പ് നടന്ന പശ്ചാത്തലത്തിലാണ് നടി സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
അധോലോക കുറ്റവാളി രവി പൂജാരിയുടെ നിർദേശ പ്രകാരമാണ് വിളിക്കുന്നതെന്ന് ഫോണിൽ പരിചയപ്പെടുത്തിയ അജ്ഞാതൻ 25 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടെന്നും പിന്നീട് പല തവണ ഇയാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും ഹർജിയിൽ പറയുന്നു
അതേസമയം, പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലർ ഉടമ ലീനയുടേ ഭർത്താവ് സുകേഷ് ചന്ദ്ര ശേഖരൻ തീഹാർ ജയിലിൽ ശിക്ഷ അനുഭവിക്കവെ പരോളിൽ കൊച്ചി ചിലവന്നൂരിലെ സ്വകാര്യ റിസോർട്ടിൽ വന്ന് താമസിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സുകേഷ് കഴിഞ്ഞ ജൂണിൽ ചിലവന്നൂരിൽ താമസിച്ച വാർത്ത 24 ആണ് പുറത്ത് വിട്ടത്ത്. ലീനയുടെ ബ്യുട്ടീ പാർലർലറിലെ വെടിവയ്പ്പും സുകേഷിന്റെ കൊച്ചി സന്ദർശനവുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ലീനയുടെ ഉടമസ്ഥതയിൽ ഉള്ള ബ്യൂട്ടിപാർലറിൽ വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. 2013കാനറാ ബാങ്കിൽ നിന്ന് 19കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന. തേവര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 25കോടി രൂപ ആവശ്യപ്പെട്ട് ലീനയ്ക്ക് ഫോൺ കോൾ വന്നിരുന്നു. അധോലോക നായകൻ രവി പൂജാരിയുടെ പേരിലാണ് ഫോൺ കോൾ വന്നത്. പണം നൽകാതെ ഇരുന്ന ലീന ഇക്കാര്യം പോലീസിൽ അറിയിച്ചിരുന്നു. പണം നൽകാത്തതിനെ തുടർന്നാണ് ഇപ്പോൾ ആക്രമണം ഉണ്ടായതെന്നാണ് സൂചന. ബൈക്കിൽ വന്നവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. നിക്ഷേപ തുക ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി പറ്റിച്ച കേസിലും പ്രതിയാണ് ലീന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here