മനിതിയുടെ രണ്ടും മൂന്നും സംഘത്തിന് സഹായം നല്‍കുന്നത് സിഎസ്ഡിഎസ്; മൂന്നാം സംഘവും യാത്ര തുടങ്ങി

ശബരിമല ദര്‍ശനത്തിന് എത്തുന്ന മനിതി സംഘത്തിന് സഹായം നല്‍കുന്നത് ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി. സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്ക് സഹായം നല്‍കാനായി തയ്യാറായി നില്‍പ്പുണ്ട്.
ഇന്നലെ മധുരയില്‍ നിന്ന് തിരിച്ച ആദ്യ സംഘത്തെ പമ്പയ്ക്ക് സമീപം വിശ്വാസികള്‍ തടഞ്ഞിരിക്കുകയാണ്. മരിക്കേണ്ടി വന്നാലും ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന നിലപാടിലാണ് മനിതിയുടെ ഒന്നാം സംഘം. രണ്ടും മൂന്നും സംഘം ശബരിമലയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ ഇരുമുടിക്കെട്ട് നിറച്ച ശേഷമാണ് ഇവര്‍ യാത്ര തിരിച്ചിരിക്കുന്നത്. മൂന്നാം സംഘത്തിന്റെ ഇരുമുടിക്കെട്ടും രണ്ടാം സംഘത്തിന്റെ കൈവശമാണ്. മൂന്നാം സംഘം പൊതുഗതാഗതം പ്രയോജനപ്പെടുത്തിയാണ് എത്തുന്നത്. ഭക്തരുടെ വേഷത്തിലല്ല ഇവരുടെ സഞ്ചാരം. സിഎസ്ഡിഎസ് വിട്ടുനല്‍കിയ വാഹനങ്ങളിലാണ് രണ്ടാം സംഘം സഞ്ചരിക്കുന്നത്. ഇവര്‍ പ്രധാനപാതകള്‍ വിട്ട് മറ്റ് വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. മൂന്നാം സംഘത്തോടൊപ്പം വയനാട്ടില്‍ നിന്നുള്ള ആദിവാസി നേതാവ് അമ്മിണിയും ചേരും.
രണ്ടാമത്തെ സംഘത്തില്‍ 19സ്ത്രീകളും, മൂന്നാം സംഘത്തില്‍ 7 പേരുമാണുള്ളത്. പാലക്കാട് നിന്നാണ് മൂന്നാം സംഘം തിരിച്ചിരിക്കുകയാണ്. സംഘം തൃശ്ശൂര്‍ പിന്നിട്ടിട്ടുണ്ട്. പോലീസ് ഇവരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ അരമണിക്കൂറിലധികമായി 24സംഘത്തിന് ഇവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സംശയിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here