Advertisement

വനിതാ മതിലിൻറെ പേരിലെ പണ പിരിവ് പാർട്ടി പരിശോധിക്കും : ധനമന്ത്രി

December 29, 2018
Google News 0 minutes Read
thomas isac

വനിതാ മതിലിന്റെ പേരിലുള്ള പണപ്പിരിവ് പാർട്ടി പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ക്ഷേമ പെന്‍ഷനിൽ നിന്ന് അനുവാദമില്ലാതെ വനിതാ മതിലിനായി പണം പിരിച്ചതിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് വനിതാ മതില്‍ സംഘാടക സമിതിയുടെ വിശദീകരണം. അതിനിടെ പാലക്കാട് മലമ്പുഴയിൽ വനിതാ മതിലിന്റെ പേരിൽ തൊഴിലുറപ്പ് പണി വൈകിപ്പിയ്ക്കുന്നുവെന്ന പരാതിയുമായി തൊഴിലാളികൾ രംഗത്തെത്തി.

വനിതാ മതിലിനായി ക്ഷേമ പെൻഷനിൽ നിന്ന് ഉപഭോക്താക്കളുടെ അനുമതിയില്ലാതെ പണം പിരിക്കുന്നുവെന്ന് വ്യാപക പരാതി ഉയരുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രതികരണം. പണ പിരിവിനെ കുറിച്ചുള്ള ഏതന്വേഷണവും സ്വീകാര്യമെന്ന് പറഞ്ഞ മന്ത്രി, ആരോപണം പാർട്ടി പരിശോധിക്കുമെന്നും പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here