മക്കളെ തട്ടികൊണ്ടുപോകുമെന്ന് പറഞ്ഞ് ഫോണ്‍ഭീഷണി; ശബ്ദരേഖ ’24’ ന്

മക്കളെ തട്ടികൊണ്ട് പോകുമെന്ന് വ്യവസായിയെ ഫോണിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. കൊച്ചി എളമക്കര സ്വദേശി സിദ്ദിഖാണ് പിടിയിലായത്. സിദ്ദിഖ് വ്യവസായിയായ നാസറിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെടുന്ന ശബ്ദരേഖ ’24’ ന് ലഭിച്ചു. വ്യവസായിയായ നാസറിനെ ഒരാഴ്ച മുൻപാണ് സിദ്ദിഖ് ഫോണിൽ വിളിച്ച് 30 ലക്ഷം രൂപ ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ നാസറിന്റെ മക്കളെ തട്ടികൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
Read More: ഇന്ത്യയുടെ ആദ്യ ‘ബോക്‌സിംഗ് ഡേ ടെസ്റ്റ്’ വിജയം; ചരിത്രം ഇങ്ങനെ
ഫോൺ ചെയ്ത ആളെ മനസിലാക്കാതിരിക്കാൻ ഇന്റര്‍നെറ്റ് കോളാണ് സിദ്ദിഖ് ഉപയോഗപ്പെടുത്തിയത്. ഇതേ തുടർന്ന് നാസർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കൊച്ചി സിറ്റി ഷാഡോ പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തിൽ എളമക്കര സ്വദേശി സിദ്ദിഖിന്റെ പങ്ക് വ്യക്തമായി. ഇതോടെ ഷാഡോ എസ്.ഐ വിബിൻ ഫോണിൽ വിളിച്ച് ശബ്ദം സിദ്ദിഖിന്റേതാണെന്ന് ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് സിദ്ദിഖിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആർഭാട ജീവിതത്തിന് പണം കണ്ടെത്താൻ വേണ്ടിയാണ് പരിചയക്കാരനായ നാസറിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതെന്ന് സിദ്ദിഖ് പൊലീസിനോട് സമ്മതിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here