പുതുവര്‍ഷത്തില്‍ ആവേശപ്പോര്; ഫെഡററും സെറീനയും നേര്‍ക്കുനേര്‍

പുതുവർഷ ദിനത്തിൽ തന്നെ കായിക പ്രേമികളെ കാത്തിരിക്കുന്നത് ഇതിഹാസങ്ങൾ തമ്മിലുള്ള ഒരു മത്സരത്തിനാണ്. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ രണ്ട് പേരായ റോജർ ഫെഡററും സെറീന വില്യംസും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. ഹോപ്മാൻ കപ്പ് ടെന്നിസീന്റെ മിക്സഡ് ഡബിൾസിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

Read More: ‘ഒരു മാറ്റവുമില്ല’; പുതുവര്‍ഷത്തിലും കോഹ്‌ലി നമ്പര്‍ വണ്‍

സമകാലിക ടെന്നീസ് ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ ആരാണെന്ന് ചോദിച്ചാൽ മറിച്ച് ഉത്തരമുണ്ടാവില്ല. റോജർ ഫെഡററെയും സെറീന വില്യംസിനെയും എക്കാലത്തെയും മികച്ച താരങ്ങളായാണ് ഭൂരിഭാഗവും കരുതുന്നത്. ഇവർ തമ്മിലൊരു മത്സരം ആഗ്രഹിക്കാത്തവരും ചുരുക്കമാണ്. അങ്ങനൊരു സ്വപ്ന മത്സരം ഇന്ന് നടക്കും. ഹോപ് മാൻ കപ്പിന്റെ മിക്സഡ് ഡബിൾസിൽ അമേരിക്കയും സ്വിറ്റസ്ർലൻഡും ഏറ്റുമുട്ടുമ്പോള്‍. ആദ്യമായാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ഒരു പക്ഷേ അവസാനമായും. അത് കൊണ്ട് തന്നെ കായികലോകം മുഴുവൻ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top