Advertisement

‘വിവാദങ്ങള്‍ കരുത്തേകി’; വനിതാ മതില്‍ ചരിത്രമാകുമെന്ന് കോടിയേരി

January 1, 2019
Google News 1 minute Read
Kodiyeri Balakrishnan CPIM

വനിതാമതിൽ ചരിത്ര മതിലാകുമെന്ന് ഇടത് നേതാക്കൾ പ്രതികരിച്ചു. സമീപകാല വിവാദങ്ങൾ വനിതാ മതിലിന് കരുത്തേകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ’24’ നോട് പറഞ്ഞു. നവോത്ഥാനത്തെ ഭയക്കുന്നവരാണ് വനിതാ മതിലിനെതിരെ പ്രചരണം നടത്തുന്നതെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണം.

Read More: ഗൗരിയമ്മ വനിതാ മതിലില്‍ അണിചേരുമ്പോള്‍ അത് ചരിത്രമുഹൂര്‍ത്തം!

വിവാദങ്ങൾ വനിതാ മതിലിന് പ്രസക്തി കൂട്ടിയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ പ്രതികരണം. വനിതാ മതിൽ ചരിത്രമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും കോടിയേരി പറഞ്ഞു. കേരളത്തിൽ നവോത്ഥാന ചരിത്രത്തിൽ പുതിയൊരു അധ്യായമാണ് ഇന്ന് എഴുതി ചേർക്കുന്നതെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണം. നവോത്ഥാന പോരാട്ടത്തിന്‍റെ മറ്റൊരു അധ്യായമായി 2019 ജനുവരി ഒന്ന് മാറുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി പ്രതികരിച്ചു.

Read More: ബ്രിട്ടോയുടെ യാത്ര മെഡിക്കല്‍ കോളേജിലേക്ക്; അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തേണ്ടത് റീത്തുകളില്ലാതെ

വനിതാ മതിൽ ചരിത്രമാകുമെന്നായിരുന്നു റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍റെയും പ്രതികരണം. സ്ത്രീകളുടെ സമത്വത്തിനും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനുമായാണ് വനിതാ മതിലുയരുന്നതെന്നായിരുന്നു മന്ത്രി എ സി മൊയ്തീന്‍റെ പ്രതികരണം. കേരളത്തിലെ പ്രാചീന യുഗത്തിലേക്ക് മടക്കി കൊണ്ട് പോകാനുള്ള ശ്രമമാണ് വനിതാ മതിലിനെതിരെ നടന്നതെന്നായിരുന്നു മന്തി ഇ.പി ജയരാജന്‍ പറഞ്ഞത്. വനിതാ മതിൽ സ്ത്രീകളുടെ ആവശ്യവും അഭിമാനവുമാണെന്നായിരുന്നു സി.കെ ജാനു വനിതാ മതിലിനെ കുറിച്ച് പ്രതികരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here