ദേശീയ പണിമുടക്ക്; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിലച്ചു

സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച നാല്‍പ്പത്തിയെട്ട് മണിക്കൂർ ദേശീയ പണിമുടക്ക് പുരോഗമിക്കുകയാണ്. ബിഎംഎസ് ഒഴികെ ദേശീയ തലത്തിലുള്ള പത്ത് ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ട്രേഡ് യൂണിയന്‍ സമര ചരിത്രത്തില്‍ രണ്ടാം വട്ടമാണ് നാല്‍പ്പത്തിയെട്ട് മണിക്കൂർ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കുന്നത്.
Read More: സേവ് ആലപ്പാട്; പെണ്‍കുട്ടിയുടെ വീഡിയോ ചര്‍ച്ചയാകുന്നു
ദേശീയ തലത്തില്‍ പത്ത് സംഘടനകളാണെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ പ്രദേശികമായുള്ള സംഘടനകളും പണിമുടക്കിന് പിന്തുണ നല്‍കുന്നുണ്ട്. സംസ്ഥാനം ഭരിക്കുന്ന പാർട്ടികളും കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ സമര രംഗത്തുണ്ട്. അസംഘടിത – സംഘടിത മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. കർഷകരു കർഷക തൊഴിലാളികളും പണിമുടക്കുന്നതോടെ ഗ്രാമങ്ങളും ബന്ദിന് സമാനമായ അവസ്ഥയിലേക്ക് മാറും.
Read More: ‘സേവ് കേരള ഫ്രം ആര്‍.എസ്.എസ്’; സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജില്‍ ക്യാംപെയിന്‍
കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ- ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. നേരത്തെ നടന്ന കർഷക സമരങ്ങള്‍ അതിന് തെളിവാണെന്നും അവർ കൂട്ടിച്ചേർത്തു. ഇന്നലെ അർദ്ധ രാത്രി പന്ത്രണ്ട് മണിക്ക് ആരംഭിച്ച പണിമുടക്ക് മറ്റന്നാള്‍ അർദ്ധ രാത്രിയാണ് അവസാനിക്കുക. കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാർ,
ബാങ്കിങ്ങ്, ഇന്‍ഷൂറന്‍സ്, ബി എസ് എന്‍ എല്‍ മേഖലയിലെ തൊഴിലാളികള്‍, കർഷകർ, കർഷക തൊഴിലാളികള്‍ എന്നിവർ പണിമുടക്കില്‍ പങ്കെടുക്കും.
Read More: അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കിയതിനെതിരായ ഹർജിയിൽ വിധി ഇന്ന്
പ്രധാന റയില്‍വെ സ്റ്റേഷനുകളിലും പിക്കറ്റിംഗ് നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ട്രെയിന്‍ യാത്ര ഒഴിവാക്കി പണിമുടക്കിനോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭ്യർത്ഥിച്ചു. പാല്‍, പത്രം, ആശുപത്രി, സർവ്വീസുകളും ടൂറിസം മേഖലയെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read More: ഹര്‍ത്താല്‍ അക്രമം: ഇതുവരെ അറസ്റ്റിലായത് 6914 പേര്‍
48 മണിക്കൂർ ദേശീയ പണിമുടക്കിനോട് സമ്മിശ്രമായി പ്രതികരിച്ച് കേരളം. പണിമുടക്കിന്റെ ആദ്യ മണിക്കൂറുകളിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും ട്രെയിനുകൾ തടഞ്ഞു. കെ.എസ്.ആർ.ടി.സി സർവീസുകൾ ഏതാണ്ട് പൂർണമായും മുടങ്ങി. നേമത്ത് പരശുറാം എക്‌സ്പ്രസ് പിടിച്ചിട്ടു. കൊച്ചി വ്യവസായ മേഖലയില്‍ തൊഴിലാളികളെ തടഞ്ഞു. തൃശൂര്‍ ഡിപ്പോയിലും സര്‍വീസുകള്‍ മുടങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here