പത്ത് മണിക്കൂര്‍ നാടകീയ രംഗങ്ങള്‍; ഒടുവില്‍ ബില്‍ പാസായി

സാമ്പത്തിക സംവരണ ബില്‍ രാജ്യസഭാ കടമ്പയും കടന്നു. 124 ആം ഭരണഘടനാ ഭേഭഗതിയാണ് ഏഴിനെതിരെ 165 വോട്ടുകള്‍ക്ക് പാസായത്. ബില്‍ രാജ്യത്ത് സാമൂഹ്യ മേഖലയില്‍ അവസരസമത്വം ഉണ്ടാക്കും എന്ന് ബില്ലിന്മേല്‍ നടന്ന ചര്‍ച്ച ഉപസംഹരിച്ച് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള സി.പി.എം അംഗങ്ങള്‍ ബില്ലിന്മേല്‍ കൊണ്ടുവന്ന ഭേഭഗതികള്‍ പാസായില്ല.
Read More: സംവരണ ബില്‍ രാജ്യസഭയിലും പാസായി
പത്ത് മണിയ്ക്കൂര്‍ നാടകീയത നിറഞ്ഞ രംഗങ്ങള്‍. ഒടുവില്‍ മുന്നില്‍ രണ്ട് ഭൂരിപക്ഷം നേടി സമ്പത്തിക സംവരണ ബില്‍ രാജ്യസഭാ കടമ്പകടന്നു. എല്ലാവിഭാഗങ്ങള്‍ക്കും തുല്യ നീതി എല്ലാ വിഭാഗത്തിന്റെയും തുല്യ വികാസം ഇതാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സാമുഹ്യക്ഷേമ മന്ത്രി താവര്‍ ചന്ദ് ഗഹ്‌ലോട്ട് പറഞ്ഞു. ബില്ലില്‍മേല്‍ നടന്ന ചര്‍ച്ച ഉപസംഹരിയ്ക്കുകയായിരുന്നു അദ്ദേഹം.
Read More: ഹര്‍ത്താല്‍ ദിവസം മിഠായിത്തെരുവില്‍ അക്രമം അഴിച്ചുവിട്ടവരുടെ ചിത്രങ്ങള്‍
ബില്‍ സെലക്ട് കമ്മറ്റിയ്ക്ക് വിടണമെന്ന ആവശ്യവുമായി ഡി.എം.കെയാണ് സഭയില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയത്. കനിമൊഴി ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുവന്ന ഭേദഗതി സഭ വോട്ടിനിട്ട് തള്ളി. കേരളത്തില്‍ നിന്നുള്ള സി.പി.എം അംഗങ്ങളായ കെ.കെ. രാകേഷും , എളമരം കരീമും അവതരിപ്പിച്ച ഭേഭഗതികളും സ്വീകരിയ്ക്കപ്പെട്ടില്ല. ജോസ്.കെ.മാണി ഉപാധികളോടെ ബില്ലിനെ പിന്തുണച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് അംഗം പി.വി.അബ്ദുള്‍വഹാബ് നിശിതമായ വിമര്‍ശനം ഉന്നയിച്ച് ബില്ലിനെ എതിര്‍ത്തു.
Read More: ‘നെഞ്ചിനകത്ത്’ ലാലേട്ടന്‍; വീഡിയോ വൈറല്‍
റാഫാല്‍ അടക്കം ശക്തമായ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനും ബുധനാഴ്ച സമാപനമായി. ഇനി ബജറ്റ് സമ്മേളനത്തിനാണ് സഭ ചേരുക. രാജ്യസഭ പാസാക്കിയ ഭരണഘടന ഭേഭഗതി ഇനി രാഷ്ട്രപതിയ്ക്ക് കൈമാറും.
Prime Minister Narendra Modi: Passage of The Constitution (124th Amendment) Bill, 2019 in both Houses of Parliament is a victory for social justice. It ensures a wider canvas for our Yuva Shakti to showcase their prowess and contribute towards India’s transformation. (file pic) pic.twitter.com/x1VmKPky5N
— ANI (@ANI) January 9, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here