വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ലഭിച്ചത് ഉപയോഗിച്ച ഗർഭനിരോധന ഉറ

വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ലഭിച്ചത് ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞ ഉപയോഗിച്ച ഗർഭനിരോധന ഉറ. രാജസ്ഥാനിലെ ഹനുമാൻഗർ ജില്ലയിലാണ് സംഭവം.
വികാസ് ചൗധരിയും മനോഹർ ലാലുമാണ് 2001 മുതൽ പഞ്ചായത്തിൽ നടന്ന വികസന പ്രവർത്തങ്ങളെ കുറിച്ച് ഏപ്രിൽ 2016 ൽ വിവരാവകാശ അപേക്ഷ അയച്ചത്. ഇരുവർക്കും മറുപടിയായാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് ഇരുവർക്കും ഇത്തരത്തിലൊരു ‘മറുപടി’ അയക്കുന്നത്.
‘ആദ്യത്തെ എൻവലപ് തുറന്ന് അകത്തുള്ള ഗർഭനിരോധന ഉറ കണ്ടപ്പോൾ തന്നെ രണ്ടാമത്തെ എൻവെലപ്പിലും സമാനമായ വസ്തുവായിരിക്കുമെന്ന് കരുതി ഒരു ബിഡിഒയുടെ സാന്നിധ്യം ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം ഇത് നിരസിച്ചതോടെ ഗ്രാമത്തിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് രണ്ടാമത്തെ എൻവെലപ്പ് തുറന്നത്. രണ്ടാമത്തേതിലും ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞ ഉപയോഗിച്ച ഗർഭനിരധന ഉറ തന്നെയായിരുന്നു.’ ചൗധരി പറയുന്നു. ഇങ്ങനെയാണോ വിവരാവകാശത്തിന് മറുപടി നൽകേണ്ടതെന്നും ഒരു സർക്കാർ സ്താപനം ഇത്തരത്തിലൊരു കാര്യം ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ലാലും പറഞ്ഞു.
അതേസമയം, ഔദ്യോഗിക സിസ്റ്റത്തിൽ പ്രവോശനമുള്ള പുറത്തുനിന്നുള്ള ഏതോ വ്യക്തിയാണ് ഇത് ചെയ്തതെന്നാണ് ഹനുമാൻഗർ ജില്ലാ പരിഷദ് സിഇഒ നവ്‌നീത് കുമാർ പറഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പറഞ്ഞ കുമാർഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here