ശബരിമല സ്ത്രീ പ്രവേശനം: സര്‍ക്കാര്‍ നല്‍കിയ വസ്തുത റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യം; പലരുടേയും പ്രായം അന്‍പതിന് മുകളില്‍

sabarimala

ശബരിമലയില്‍ 51 സ്ത്രീകള്‍ പ്രവേശിച്ചുവെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ വസ്തുതാ റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യം. പട്ടികയിലുള്ള പലരുടേയും പ്രായം അന്‍പത് വയസിന് മുകളിലാണ്. വസ്തുതാ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നല്‍കിയ പ്രായവും പല സ്ത്രീകളുടേയും തിരിച്ചറിയല്‍ കാര്‍ഡിലെ പ്രായവും രണ്ടാണ്.

ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത സ്ത്രീകളുടെ വിവരമാണ് സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നല്‍കിയത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള സ്ത്രീകളുടെ പേര് വിവരങ്ങളില്ല. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പദ്മാവതി ദസരിയാണ് പട്ടികയിലെ ആദ്യ പേരുകാരി. തിരിച്ചറിയല്‍ കാര്‍ഡ് പ്രകാരം ഇവര്‍ക്ക് 55 വയസ് പ്രായമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പട്ടികയില്‍ പദ്മാവതിയുടെ പ്രായം 48 ആണ്. ഇത്തരത്തില്‍ മറ്റ് പല സ്ത്രീകളുടേയും പ്രായത്തില്‍ വൈരുദ്ധ്യമുണ്ടെന്നാണ് വിവരം.

ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിന്റേയും കനക ദുര്‍ഗയുടേയും ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് 51 സ്ത്രീകള്‍ പ്രവേശിച്ചുവെന്ന് കാണിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇത് സ്ഥിരീകരിച്ചു. സര്‍ക്കാര്‍ നല്‍കിയത് സത്യവാങ്മൂലമല്ലെന്നും വസ്തുതാ റിപ്പോര്‍ട്ടാണെന്നും മന്ത്രി വ്യക്തമാക്കി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More