Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (21-01-2019)

January 21, 2019
Google News 4 minutes Read

1. ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. കമ്മീഷന്‍ കളക്ടര്‍ക്ക് നോട്ടീസ് അയച്ചു.

Read More: ആലപ്പാട് കരിമണല്‍ ഖനനം; ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍

2. ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് കെഎസ് ആര്‍ടിസിക്ക് ലഭിച്ചത് 45.2 കോടിരൂപയുടെ വരുമാനം. 2017-18 സീസണില്‍ 15.2 കോടിരൂപ മാത്രമായിരുന്നു വരുമാനംഉണ്ടായിരുന്നത്.

Read More: മണ്ഡല മകരവിളക്ക്; കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചത് 45.2കോടിയുടെ വരുമാനം

3. ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് 1991ല്‍ ഹൈക്കോടതി നടത്തിയത് തെറ്റായ വിധിയായിരുന്നെന്നും അതു സുപ്രീം കോടതി തിരുത്തിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം അങ്ങേയറ്റം നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമാണെു കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം ഉമ്മന്‍ ചാണ്ടി.

Read More: സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവച്ചെന്ന് ഉമ്മന്‍ ചാണ്ടി

4. തുടർച്ചയായ ഹർത്താലുകളും പൊതുമുതൽ നശിപ്പിക്കലും കേരളത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം. ട്വൻറി ഫോറിന്റെ ‘സേ നോ ടു വയലൻസ്’ കാമ്പയിൻ അർത്ഥവത്തായ ഒന്നാണ്.

Read More: തുടർച്ചയായ ഹർത്താലുകള്‍ കേരളത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന് ഗവര്‍ണ്ണര്‍

5. മേഘാലയിലെ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരാൻ സുപ്രീം കോടതിയുടെ നിർദേശം. ഇതു സംബന്ധിച്ച നിർദേശം മേഘാലയ സർക്കാറിനും കേന്ദ്ര സർക്കാറിനും കൈമാറി.

Read More: മേഘാലയ ഖനി അപകടം; രക്ഷാപ്രവർത്തനങ്ങൾ തുടരാൻ സുപ്രീം കോടതിയുടെ നിർദ്ദേശം

6. ഉത്സവസമയങ്ങളിൽ വിമാന ചാർജ്ജ് കുത്തനെ വർദ്ധിപ്പിക്കരുതെന്ന സംസ്ഥാനത്തിന്റെ പരാതിയിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് വിമാന കമ്പനികൾ ഉറപ്പു നൽകിയതായി ചീഫ് സെക്രട്ടറി ടോം ജോസ്.

Read More: ഉത്സവസമയങ്ങളിൽ വിമാന ചാർജ്ജ് കുത്തനെ വർദ്ധിപ്പിക്കരുതെന്ന സംസ്ഥാനത്തിന്റെ പരാതിയിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് വിമാന കമ്പനികൾ ഉറപ്പു നൽകി : ടോം ജോസ്

7. ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി താത്കാലിക ജീവനക്കാരുടെ അനിശ്ചിതകാല സമരം സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ചു. പിരിച്ചുവിട്ട മുഴുവന്‍ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നാണ് ആവശ്യം.

Read More: ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി താത്കാലിക ജീവനക്കാരുടെ അനിശ്ചിതകാല സമരം സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ചു

8. മുനമ്പം മനുഷ്യ കടത്ത് ദേവമാത ബോട്ടിന്റെ ദൃശ്യങ്ങൾ 24 ന്. മുനമ്പത്ത് നിന്നും ബോട്ട് പുറപ്പെടാൻ നിൽക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. മനുഷ്യക്കടത്തിലെ മുഖ്യപ്രതി സെൽ വനെ അടക്കമുള്ളവരെ ബോട്ടിൽ കാണാം.

Read More: മുനമ്പം മനുഷ്യ കടത്ത്; ദേവമാത ബോട്ടിന്റെ ദൃശ്യങ്ങൾ 24 ന്

9. തിരുവനനന്തപുരത്ത് ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ കണ്ടത് സവര്‍ണ്ണ ഐക്യമാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. ഹിന്ദുത്വ അജന്‍ഡ മുന്‍നിര്‍ത്തിയാണ് അയ്യപ്പ ഭക്ത സംഗമം നടന്നത്.

Read More: അയ്യപ്പഭക്ത സംഗമത്തില്‍ കണ്ടത് സവര്‍ണ്ണ ഐക്യമെന്ന് വെള്ളാപ്പള്ളി

10. നവോത്ഥാന മൂല്യങ്ങളെക്കുറിച്ച് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവ ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ സിലബസ് കാലനുസൃതമായി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

Read More: നവോത്ഥാന മൂല്യങ്ങളെക്കുറിച്ച് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; പിണറായി വിജയന്‍

11. സ്വര്‍ണ്ണവില മുന്നോട്ട്. 120രൂപയാണ് ഒരു പവന് ഇന്ന് വര്‍ദ്ധിച്ചത്. 24, 160രൂപയാണ് പവന് ഇന്നത്തെ വില. 24,200ആയിരുന്നു ഈ മാസത്തില്‍ സ്വര്‍ണ്ണത്തിന്റെ ഉയര്‍ന്ന വില. ജനുവരി 17, 18തീയ്യതികളില്‍ 24200രൂപയായിരുന്ന സ്വര്‍ണ്ണ വില 160രൂപ കുറഞ്ഞ് 24,040രൂപയിലേക്ക് താഴ്ന്നിരുന്നു. രണ്ട് ദിവസം ഇതേ വില തുടര്‍ന്ന ശേഷമാണ് ഇന്ന് 120രൂപ വര്‍ദ്ധിച്ചത്.

Read More: സ്വര്‍ണ്ണവില കുതിക്കുന്നു

12. ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ വിശദീകരണം നൽകാൻ തന്ത്രിക്ക് സമയം നീട്ടി നൽകി. രണ്ടാഴ്ചത്തെ സമയമാണ് അനുവദിച്ചത്.

Read More: ശബരിമലയിൽ നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവം; വിശദീകരണം നൽകാൻ തന്ത്രിക്ക് സമയം നീട്ടി നൽകി

13. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിനു കീഴിലെ ഡീ അഡിക്ഷന്‍ സെന്‍ററിലെ രോഗികളെ അടിയന്തിരമായി മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തില്‍ പരിശോധന നടത്തിയ പൊലീസ് സര്‍ജ്ജന്‍ സാമൂഹ്യ നീതി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Read More: മുരിങ്ങൂര്‍ ഡീ അഡിക്ഷന്‍ സെന്‍ററിലെ രോഗികളെ അടിയന്തിരമായി മാറ്റണമെന്നാവശ്യപ്പെട്ട് പൊലീസ് സര്‍ജ്ജന്‍ സാമൂഹ്യ നീതി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

14. പഞ്ചാബിലെ മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളിലും ആംആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരു പോലെ കടന്നാക്രമിച്ചാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലിയ്ക്ക് കെജ്രിവാള്‍ തുടക്കം കുറിച്ചത്.

Read More: പഞ്ചാബിലെ മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളിലും ആംആദ്മി പാര്‍ട്ടി മത്സരിക്കും; അരവിന്ദ് കെജ്രിവാള്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here