‘ശ്രീനീഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞാൽ എനിക്കെന്താ ?’ ശ്രീനിഷിന്റെ വിവാഹവാർത്തയോട് പ്രതികരിച്ച് അർച്ചന; വീഡിയോ

‘ശ്രീനിഷ് എന്റെ ബോയ്ഫ്രണ്ട് അല്ല. പിന്നെ അവരുടെ വിവാഹ നിശ്ചയം കഴിഞ്ഞാൽ എനിക്കെന്താ ?’ ചോദിക്കുന്നത് അർച്ചനാ സുശീലനാണ്. ഫേസ്ബു്ക്ക ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ശ്രീനിഷും പേളിയും വിവാഹ കഴിക്കുന്നു ന്നെ വാർത്ത പുറത്തുവന്നതിന് പിന്നാലെ നടി അർച്ചനാ സുശീലൻ ബോധരഹിതയായി വീണു എന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയായാണ് ഈ വീഡിയോ അർച്ചന തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.
്അവർ വിവാഹതിരാകുന്നതിൽ തനിക്ക് സന്തോഷമേ ഉള്ളുവെന്നും അവരുടെ പ്രണയത്തിന് തുടക്കം മുതൽ തന്നെ പിന്തുണ നൽകിയ വ്യക്തിയായിരുന്നു താനെന്നും ഇരുവർക്കുമിടയിലെ പ്രശ്‌നങ്ങൾ താൻ പരിഹരിച്ചിരുന്നുവെന്നുമെല്ലാം അർച്ചന വീഡിയോയിൽ പറഞ്ഞു. അവരുടെ വിവാഹ നിശ്ചയ സമയത്ത് താൻ കുവൈറ്റിൽ ആയിരുന്നുവെന്നും അർച്ചന പറഞ്ഞു.
Read More : ‘റൗഡി ബേബി’ക്ക് ചുവടുവെച്ച് പേളിയും ശ്രീനിഷും; വിവാഹ നിശ്ചയ വീഡിയോ വൈറല്‍
ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും വാർത്ത അടിസ്ഥാനരഹിതമാണെന്നും അർച്ചന പറഞ്ഞു. ഇരുവരുടേയും വിവാഹ നിശ്ചയ വീഡിയോ കണ്ട് തന്റെ യൂട്യൂബ് പേജിൽ നിന്നും ലൈക്ക് കൊടുത്തിട്ടുണ്ടെന്നും, തനിക്കില്ലാത്ത പ്രശ്‌നം വേറെ ആർക്കാണെന്നും അർച്ചന ചോദിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here