അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ കര്‍ശന നടപടി; കാര്‍ത്തി ചിദംബരത്തിന് സുപ്രീംകോടതിയുടെ ശാസന

കാര്‍ത്തി ചിദംബരത്തിന് സുപ്രീംകോടതിയുടെ താക്കീത്. എയര്‍സെല്‍ മാക്‌സിസ്, ഐഎന്‍എക്‌സ് മീഡിയ കേസുകളിലെ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ കര്‍ശന നടപടി നേരിട്ടേണ്ടി വരുമെന്ന് കോടതി താക്കീത് ചെയ്തു. മാര്‍ച്ച് 5,6,7,12 തീയ്യതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
Read More:ഐഎന്‍എസ്‌ക് മീഡിയ കേസ്; കാര്‍ത്തി ചിദംബരത്തിന്റെ 54കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
അതേസമയം കാര്‍ത്തി ചിദംബരത്തിന് വിദേശ യാത്ര നടത്താന്‍ ഉപാധികളോടെ കോടതി അനുമതി നല്‍കി. പത്തുകോടി രൂപ ഗ്യാരണ്ടിയായി കെട്ടിവെക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഫെബ്രുവരി 21 മുതല്‍ 28 വരെയാണ് വിദേശ യാത്രക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here