Advertisement

കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം എന്തിനെന്ന് അറിയില്ല; എന്‍ഡോസള്‍ഫാന്‍ സമരത്തെ തള്ളി ആരോഗ്യമന്ത്രി

February 2, 2019
Google News 0 minutes Read

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തെ തള്ളി ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് അറിയില്ല. സമരം തുടരുന്നതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു.

സമരക്കാരുടെ ആവശ്യങ്ങള്‍ എല്ലാം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തതാണ്. അര്‍ഹരായവര്‍ പട്ടികയില്‍ നിന്നും ഒഴിവായിട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നാണ് അറിയിച്ചിരുന്നത്. സമരക്കാര്‍ അതിന് തയ്യാറാകുന്നില്ല. സമരക്കാര്‍ ആരെല്ലാമാണെന്നോ അതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം എട്ട് ദിവസം പിന്നിടുകയാണ്. സാമൂഹിക പ്രവര്‍ത്തക ദയാഭായി ഉള്‍പ്പെടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്. സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നാളെ സങ്കട യാത്ര നടത്താനാണ് സമരക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here