സൗന്ദര്യ രജനികാന്തിന്റെ പ്രീ വെഡ്ഡിംഗ് റിസപ്ഷന്‍ ചിത്രങ്ങള്‍

രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജിനാകാന്തിന്റെ പ്രീ വെഡ്ഡിംഗ് റിസപ്ഷന്‍ നടന്നു. വളരെ ലളിതമായ ചടങ്ങുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നടനും വ്യവസായിയുമായ വിശാഗൻ വാനംഗമുദിയാണ് വരൻ. ട്വിറ്ററിലൂടെയാണ് താൻ വിവാഹിതയാകുന്ന കാര്യം സൗന്ദര്യ ലോകത്തെ അറിയിച്ചത്.

ചെന്നൈയിൽ വച്ച് ഈ മാസം 11നാണ് വിവാഹം.  സൗന്ദര്യയുടേയും വിശാഗന്റെയും രണ്ടാമത്തെ വിവാഹമാണ് ഇത്. ആർ അശ്വിനാണ് സൗന്ദര്യയുടെ ആദ്യ ഭർത്താവ്. ഇരുവർക്കും വേദ് എന്ന 3 വയസ്സുള്ള മകനുണ്ട്. മാഗസിൻ എഡിറ്ററായ കനിക കുമാരനാണ് വിശാഗന്റെ ആദ്യ ഭാര്യ. വെല്ലയില്ലാ പട്ടദാരി എന്ന ചിത്രം സംവിധാന ചെയ്തത് സൗന്ദര്യയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top