ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1.റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കുരുക്കിലാക്കുന്ന പുതിയ തെളിവ് പുറത്തുവിട്ട് രാഹുൽ ഗാന്ധി. മോദി അനിൽ അംബാനിയുടെ ഇടനിലക്കാരനായെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച ഇ-മെയിൽ സന്ദേശം രാഹുൽ ഗാന്ധി പുറത്തുവിട്ടു
ReadMore: പുതിയ തെളിവ് പുറത്ത് വിട്ട് രാഹുല്‍ ഗാന്ധി
2. ഡൽഹി തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചവരിൽ മൂന്ന് മലയാളിയും ഉൾപ്പെടും. കൊച്ചി ചേരാനല്ലൂർ സ്വദേശി ജയയാണ് മരിച്ചത്. ഡൽഹി കരോൾ ബാഗിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് തിപിടുത്തമുണ്ടായത്.
ReadMore:ഡല്‍ഹിയില്‍ തീപിടുത്തം: മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ്
3. കൊല്ലം ജില്ലാ സെക്രട്ടറി എൻ അനിരുദ്ധനെ മാറ്റിയതിനെ ചൊല്ലി സിപിഐ സംസ്ഥാന കൗൺസിലിൽ ചേരിപ്പോര് . ഇസ്മയിൽ – പ്രകാശ് ബാബു പക്ഷം കാനം രാജേന്ദ്രനെതിരെ രംഗത്തുവന്നു .നാളെ കൊല്ലം ജില്ലാ കൗൺസിൽ ചേർന്ന് മുല്ലക്കര രത്നാകരനെ സെക്രട്ടറിയായി തെരഞ്ഞെടുത്തേക്കും.
ReadMore: സിപിഐയില്‍ ഭിന്നത
4. കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്രം മേൽശാന്തി പിഎന്‍ വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സന്നിധാനത്തും അനുബന്ധ പ്രദേശങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്
ReadMore: കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു
5. പ്രളയബാധിത മേഖലകളിൽ കാർഷിക കടങ്ങളുടെ ജപ്തി നടപടികൾ നിർത്തി വെയ്ക്കാൻ നിർദേശം. ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. അതു മറികടന്നും ജപ്തി നടപടി തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. മന്ത്രിസഭയുടേതാണ് തീരുമാനം.
ReadMore:പ്രളയബാധിത മേഖലകളിൽ ജപ്തി നിറുത്തി വയ്ക്കാന്‍ നിര്‍ദേശം
6. രാജേന്ദ്രന്‍ എംഎല്‍എ അവഹേളിക്കാനിടയായ സംഭവത്തില്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ പിന്തുണച്ച് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ. സബ് കളക്ടറുടെ നടപടി നിയമപരമാണെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ റവന്യു സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ReadMore: സബ് കളക്ടറുടെ നടപടി നിയമപരം; പിന്തുണച്ച് ജില്ലാ കളക്ടര്‍; റവന്യു സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി
7. മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്ത പങ്കുവച്ച് സംവിധായകന്‍ വിനയന്‍. തങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വിനയൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ നടത്തിയത്.
ReadMore:മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു
8. തീവ്ര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ജാര്‍ഖണ്ഡില്‍ വീണ്ടും നിരോധിച്ചു. ഇസ്ലാമിക് സംഘചനയായ ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെ സര്‍ക്കാര്‍ നിരോധിച്ചത്.
ReadMore ഐഎസുമായി ബന്ധമാരോപിച്ച് ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ വീണ്ടും നിരോധിച്ചു
9. അഗസ്റ്റ വെസ്റ്റലാന്‍റ് അഴിമതി കേസിൽ രാജീവ് സക്സേനയെ ഫെബ്രുവരി പതിനെട്ടു വരെ ജ്യുഡീഷ്യൻ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പട്യാല ഹൌസ് കോടതിയുടേതാണ് ഉത്തരവ്. സക്സേനയുടെ പുതിയ മെഡിക്കല്‍ റിപ്പോർട്ട് നാളെ സമർപിക്കാൻ കോടതി എയിംസിനോട് ആവശ്യപെട്ടു.
ReadMore: അഗസ്റ്റ വെസ്റ്റ്ലാന്‍റ് ; രാജീവ് സക്സേനയെ ഫെബ്രുവരി 18 വരെ ജ്യുഡീഷ്യൻ കസ്റ്റഡിയിൽ വിട്ടു
10. തിരുവനന്തപുരം വിതുരയിൽ പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഇമാമിനെതിരെ പോക്‌സൊ നിയമപ്രകാരം കേസ് എടുത്തു.പോപ്പുലർ ഫ്രണ്ട് കേരളാ ഇമാംസ് കൗൺസിൽ ഭാരവാഹി ഷഫീഖ് അൽ ഖാസിമിയ്‌ക്കൈതിരെയാണ് വിതുര പോലീസ് കേസെടുത്തിരിക്കുന്നത്.
11. വാലന്റൈൻസ് ദിനത്തിൽ ‘മോശം പ്രവർത്തികളിൽ’ മുഴുകുന്നവരുടെ ദൃശ്യങ്ങൾ പകർത്താൻ 250 പ്രവർത്തകരെ നിയോഗിച്ച് ബജ്രംഗ് ദൾ. ‘നീതിക്ക്’ നിരക്കാത്തതൊന്നും സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനാണ് ഇതെന്നാണ് വിശദീകരണം.
12. പാലക്കാട് തൃത്താലയിൽ മുസ്ലീം കുടുംബത്തെ മഹല്ലിൽ നിന്നും പുറത്താക്കി. സ്ത്രീകൾ സ്റ്റേജിൽ കയറി ഫോട്ടോയെടുക്കു, മൈക്കിൽ കൂടി സംസാരിച്ചു തുടങ്ങി നാല് കാരണങ്ങൾ ചൂണ്ടക്കാട്ടിയാണ് ഡാനിഷ് റിയാന് എന്ന യുവാവിനേയും കുടുംബത്തേയും മഹല്ലിൽ നിന്നും പുറത്താക്കിയത്
13. സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്ന ജീവനക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് സർക്കാർ. ഇത്തരക്കാരെ സിസിടിവിയിലൂടെ കണ്ടെത്തുമെന്ന് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു.
14. സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി. ഇത് വ്യക്തമാക്കുന്ന ഒാഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു. റവന്യൂ കമ്മി പൂജ്യമാക്കുകയെന്ന ലക്ഷ്യം വിദൂരമാണ്. നിലവനിലെ റവന്യൂ കമ്മി 6928 കോടിയെന്ന് ഒാഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
ReadMore: സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് ഒാഡിറ്റ് റിപ്പോർട്ട്
15 കുട്ടനാട്ടിലെ കര്‍ഷകരുടെ ആശങ്കകള്‍ ദൂരീകരിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍. 24 ന്റെ വാര്‍ത്താസംഘത്തോടാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രളയാനന്തരം നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായുളള 24 ന്റെ പ്രത്യേക വാര്‍ത്താ പരമ്പര ‘കരകയാറാതെ കുട്ടനാട് ‘ പരിപാടിയുടെ ഫലമായാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
ReadMore കുട്ടനാട്ടിലെ കര്‍ഷകരുടെ ആശങ്കകള്‍ ദൂരീകരിക്കും; വി എസ് സുനില്‍ കുമാര്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here