അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ വിധിച്ചപ്പോള്‍ എതിര്‍ത്ത കോടിയേരി ടി പിയെ വധിച്ചപ്പോള്‍ മിണ്ടിയില്ല; ശോഭാ സുരേന്ദ്രന്‍

രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുകയും നമ്മുടെ പട്ടാളക്കാരെ കൊന്നൊടുക്കുകയും ചെയ്ത വിഘടന വാദികളോട് സമാധാന ചർച്ച നടത്തണമെന്ന് വാദിക്കുന്ന സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന തീവവ്രവാദികളുടെ മനുഷ്യാവകാശത്തെകുറിച്ച് സംസാരിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ ഒസാമബിന്‍ലാദന്റെ ഇഷ്ട്ടക്കാരനായി മാറിയിരിക്കുകയാണെന്നും ശോഭാസുരേന്ദ്രന്‍ ആലപ്പുഴയില്‍ പറഞ്ഞു.
Read More: പാലക്കാട് എം.ബി രാജേഷ് തന്നെ സ്ഥാനാര്‍ത്ഥിയായേക്കും; ബിജെപിക്ക് വേണ്ടി ശോഭാ സുരേന്ദ്രന്‍?
അഫ്‌സല്‍ ഗുരുവിനെ തൂക്കികൊല്ലാന്‍ വിധിച്ചപ്പോള്‍ മനുഷ്യാവകാശത്തെകുറിച്ച് സംസാരിച്ച കോടിയേരിബാലകൃഷ്ണനും സി.പി.എമ്മും ടി.പി ചന്ദ്രശേഖരനെയും ഷുക്കൂറിനെയും കൊന്നപ്പോള്‍ മനുഷ്യാവകാശത്തെ കുറിച്ച് ചിന്തിച്ചില്ലല്ലോ എന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Read More: തിരിച്ചടിച്ച് മുല്ലപ്പള്ളി; കോടികള്‍ ബക്കറ്റില്‍ വീഴുന്ന മാന്ത്രികവിദ്യ കോടിയേരി വെളിപ്പെടുത്തണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here