പെരിയയിലെ ഇരട്ടക്കൊല; പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

പെരിയയില്‍ കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നേതാക്കള്‍ ഏറ്റുവാങ്ങി. ഇന്ന് വൈകിട്ടോടെയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. പരിയാരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം ആശുപത്രി പരിസരത്ത് തന്നെ പൊതുദര്‍ശനത്തിന് വച്ചിരുന്നു. കാഞ്ഞങ്ങാട് തൃക്കരിപ്പൂര്‍, കാലിക്കടവ്, ചെറുവത്തൂര്‍ നീലേശ്വരം എന്നീ അഞ്ചിടങ്ങളിലാണ് മൃതദേഹങ്ങള്‍ പൊതു ദര്‍ശനത്തിന് വയ്ക്കുക. ഇവിടങ്ങളിലെല്ലാം പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൊതു ദര്‍ശനത്തിന് ശേഷം സംസ്കാരത്തിനായി മൃതദേഹങ്ങള്‍ രണ്ട് പേരുടേയും വീടുകളിലേക്ക് കൊണ്ട് പോകും. മുതിര്‍ന്ന നേതാക്കള്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കും. കെ സുധാകരനും ഡി കുര്യാക്കോസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങിയത്.
കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മെന്ന് എഫ്ഐആര്‍
സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് വലിയ പോലീസ് സംഘത്തെ വിന്യസിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്- കൃപേഷിന്റ തലയ്ക്കേറ്റ വെട്ടാണ് മരണകാരണമെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഈ വെട്ടില്‍ തലയോട്ടി പിളര്‍ന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ശരതിന്റെ ശരീരത്തില്‍ 15വെട്ടാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് വെട്ട് മരണകാരണായി. ഇടത് നെറ്റിയ്ല്‍ 25സെന്റീമീറ്റര്‍ വലിപ്പത്തിലാണ് മുറിവുണ്ടായിരുന്നത്. വലത് ചെവി മുതല്‍ കഴുത്ത് വരെ നീളുന്ന മുറിവാണിത്. ശരതിന് മുട്ടിന് താഴെ അഞ്ച് വെട്ടുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്
കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണം അപലപനീയം; കോടിയേരി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here