Advertisement

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊല; സിപിഎം കേന്ദ്ര നേതൃത്വം അപലപിച്ചു

February 18, 2019
Google News 0 minutes Read
brinda karat

കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്‍റേയും കൃപേഷിന്‍റേയും കൊലപാതകത്തില്‍ സിപിഎം കേന്ദ്രനേതൃത്വം അപലപിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിന് പാർട്ടി എതിരാണെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

കൊലപാതകത്തെ അപലപിച്ച് കോടിയേരിയും, ഇ ചന്ദ്രശേഖരനും രംഗത്ത് എത്തിയിരുന്നു. സിപിഐ എം പ്രവർത്തകന്മാർ മുൻകൈയെടുത്ത് യാതൊരു അക്രമസംഭവങ്ങളും ഉണ്ടാകാൻ പാടില്ല എന്ന് പാർട്ടി സംസ്ഥാനകമ്മിറ്റി പരസ്യമായി തന്നെ ആഹ്വാനം നൽകിയതാണ്.
പെരിയയിലെ ഇരട്ടക്കൊല; പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി
ഈ കൊലപാതകത്തിൽ സി പിഐ എമ്മിലെ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആവശ്യമായ നടപടികൾ സിപിഎമ്മിന്റെ ഭാഗത്തുതന്നെ ഉണ്ടാകുമെന്നാണ് കോടിയേരി വ്യക്തമാക്കിയത്.  സംഭവവുമായി ബന്ധമുള്ളവരെ പാർട്ടി ഒരുതരത്തിലും സഹായിക്കില്ല. അവരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ല. ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും.പ്രതികൾക്കെതിരെ പൊലീസ്‌ ശക്തമായ നിയമ നടപടിയെടുക്കണം. പാർട്ടിയുമായി ബന്ധമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ സിപിഐഎമ്മിന്റെ രാഷ്‌ട്രീയ നിലപാട്‌ അംഗീകരിക്കുന്നവരല്ല. അവർ സിപിഐഎമ്മിന്റെ രാഷ്‌ട്രീയം ഉൾക്കൊള്ളാൻ കഴിയുന്നവരല്ലെന്നും കോടിയേരി വ്യക്തമാക്കി.

പെരിയ ഇരട്ടക്കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍, ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു
കാസർഗോഡ് കൊലപാതകത്തിൽ സിപിഐഎമ്മിന് പരോക്ഷ വിമർശനവുമായാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിച്ചത്. കൊലപാതകവും അത്തരം രാഷ്ട്രീയ പ്രവർത്തനവും അംഗീകരിക്കാൻ കഴിയാത്ത തെന്ന്‌ മന്ത്രി പറഞ്ഞു. സംഭവം ദൗർഭാഗ്യകരവും ഉണ്ടാകാൻ പാടില്ലാത്തതുമാണ്. പരമാവധി വക തിരിവോടെ പെരുമാറണം. എവിടെയൊക്കെയാണ് വകതിരിവ് ഇല്ലാതിരുന്നത്, അവിടെയാണ് തിരുത്തല്‍ വേണ്ടത്. കൊലപാതകത്തിന് വഴിവെയ്ക്കുന്ന പ്രകോപനം പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here