ദല്ല എഫ്സിയുടെ പുതിയ ജേഴ്സി പ്രകാശനവും സ്‌പോൺസർഷിപ് പ്രഖ്യാപനവും നടന്നു

ദമ്മാമിലെ പ്രമുഖ ഫുടബോൾ ക്ലബ്ബായ ദല്ല എഫ്സിയുടെ പുതിയ ജേഴ്സി പ്രകാശനവും സ്‌പോൺസർഷിപ് പ്രഖ്യാപനവും ദമ്മാമിലെ അബീര്‍ മെഡിക്കല്‍ സെന്റർ ഓഡിറ്ററോടറിയത്തിൽ നടന്നു. പ്രസിഡൻറ്റ് ഷൗക്കത്തലി പാലൂരിൻറ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഷമീർ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. ജഴ്‌സിയുടെ പ്രകാശനം അബീര്‍ മെഡിക്കല്‍ സെൻറ്റർ ദമ്മാം ഓപ്പറേഷൻ മാനേജർ നജ്മുന്നിസ റിയാസ്, ക്യാപറ്റൻ അനീസിന് നൽകിക്കൊണ്ട് നിർവഹിച്ചു . ശരീഫ് മാനിയൂർ, മാലിക് മക്ബൂൽ, റഫീഖ് കൂട്ടിലങ്ങാടി , മുജീബ് കളത്തിൽ തുടങ്ങിയവർ സംബന്ധിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top