Advertisement

പെരിയ ഇരട്ടക്കൊലപാതകം; മുഖ്യമന്ത്രി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി

February 18, 2019
Google News 0 minutes Read
kodiyeri

കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. കൊലപാതകം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. അതിന് ശേഷമാണ് എകെജി സെന്ററില്‍ ഇരുവരും മണിക്കൂറുകളോളം ചര്‍ച്ച നടത്തിയത്.

കാസർകോട് ഇരട്ടക്കൊലയിലൂടെ രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫിന്റെ യാത്രകള്‍ ഇന്ന് നടക്കുന്നില്ല. കൊലയെ അപലപിച്ച് കോടിയേരി രംഗത്ത് എത്തിയിട്ടുണ്ട്.  സിപിഐ എം പ്രവർത്തകന്മാർ മുൻകൈയെടുത്ത് യാതൊരു അക്രമസംഭവങ്ങളും ഉണ്ടാകാൻ പാടില്ല എന്ന് പാർട്ടി സംസ്ഥാനകമ്മിറ്റി പരസ്യമായി തന്നെ ആഹ്വാനം നൽകിയതാണ്.
പെരിയയിലെ ഇരട്ടക്കൊല; പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി
ഈ കൊലപാതകത്തിൽ സി പിഐ എമ്മിലെ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആവശ്യമായ നടപടികൾ സിപിഎമ്മിന്റെ ഭാഗത്തുതന്നെ ഉണ്ടാകുമെന്നാണ് കോടിയേരി വ്യക്തമാക്കിയത് സംഭവവുമായി ബന്ധമുള്ളവരെ പാർട്ടി ഒരുതരത്തിലും സഹായിക്കില്ല. അവരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ല. ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും.പ്രതികൾക്കെതിരെ പൊലീസ്‌ ശക്തമായ നിയമ നടപടിയെടുക്കണം. പാർട്ടിയുമായി ബന്ധമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ സിപിഐഎമ്മിന്റെ രാഷ്‌ട്രീയ നിലപാട്‌ അംഗീകരിക്കുന്നവരല്ല. അവർ സിപിഐഎമ്മിന്റെ രാഷ്‌ട്രീയം ഉൾക്കൊള്ളാൻ കഴിയുന്നവരല്ലെന്നും കോടിയേരി വ്യക്തമാക്കി.

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണം അപലപനീയം; കോടിയേരി
കൊലപാതകമോ അക്രമമോ രാഷ്ട്രീയ തര്‍ക്കം പരിഹരിക്കാന്‍ കാരണമായിക്കൂടെന്ന് എംഎ ബേബിയും പ്രതികരിച്ചു. ട്വന്റിഫോറിന്റെ വാര്‍ത്താ വ്യക്തി എന്ന പരിപാടിയിലായിരുന്നു എംഎ ബേബിയുടെ പ്രതികരണം.  ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെങ്കിലും താന്‍ അംഗീകരിക്കില്ല. ആര്‍എസ്എസ് സ്വാധീനം ഉറപ്പിക്കാന്‍ വാളെടുക്കുമ്പോള്‍ ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അതിനെ ശരീരം കൊണ്ട് പ്രതിരോധിക്കേണ്ടി വരും. പക്ഷേ അത് തിരിച്ചടിയായി മാറിക്കൂടെന്നും എംഎ ബേബി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here