Advertisement

തോക്കെടുക്കുന്നവരെ ഇല്ലാതാക്കും; ഇത് അവസാന മുന്നറിയിപ്പ് : ഉന്നത സൈനിക ഉദ്യോഗസ്ഥൻ

February 19, 2019
Google News 0 minutes Read

ഭീകരവാദത്തിന് വേണ്ടി തോക്കെടുക്കുന്നവരെ നശിപ്പിക്കുമെന്ന് ഇന്ത്യന്‍ സൈന്യത്തിന്‍റെ മുന്നറിയിപ്പ്.
ഭീകരവാദ പ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്ന കശ്മീർ യുവാക്കളോട് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ അമ്മമാർ പറയണം. മടങ്ങി വരാത്തവർ മരിക്കാന്‍ തയ്യാറാകണം. കാശ്മീർ താഴ്വരയിലെ ജെയ്ഷെ തീവ്രവാദി നേതൃത്വത്തെ ഇല്ലാതാക്കി. ഭീകരവാദത്തോട് പോരാടാന്‍ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടെന്ന പ്രസ്ഥാവനയോടെ സൈനീക നീക്കത്തിന് തയ്യാറെടുക്കുകയാണെന്ന സൂചനയും കരസേനയും സി ആർ പി എഫും കശ്മീർ പോലീസും ചേർന്ന് നടത്തിയ വാർത്ത സമ്മേളനത്തില്‍ നല്‍കി.

അടുത്ത നൂറ് മണിക്കൂറിനുള്ളില്‍ കശ്മീർ താഴ്വരയിലെ മുഴുവന്‍ ഭീകരരെയും നശിപ്പിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് സേന വിഭാഗങ്ങള്‍ നല്‍കിയത്.
കശ്മീർ താഴ്വരയില്‍ ഭീകരവാദ പ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്നവരെ ഇല്ലാതാക്കും.
പുല്‍വാമ ചാവേറാക്രമണത്തിന് നേതൃത്വം നല്‍കിയ മൂന്ന് ഭീകരരെയും വധിച്ചെന്നും ഇതില്‍ രണ്ട് പേർ പാക്കിസ്ഥാന്‍ പൌരന്‍മ്മാരാണെന്നും സൈന്യം വ്യക്തമാക്കി. താഴ്വരയിലെ ജെയ്ശഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കി. മേഖലയില്‍ തന്പടിച്ചിരിക്കുന്ന മറ്റ് ഭീകരരെയും നശിപ്പിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞെന്നും ലഫ്നറ്റ് ജനറല്‍ കെ ജെ എസ് ധില്ലന്‍ വ്യക്തമാക്കി.

ജെയ്ഷെ മുഹമ്മദ് പാക്കിസ്ഥാന്‍റെ കുട്ടിയാണ്. ഇന്ത്യക്കെതിരായ ഒളിയുദ്ധത്തിന് എല്ലാ പിന്തുണയും ജെഇ എമ്മിന് നല്‍കുന്നത് പാക്കിസ്ഥാന്‍ സൈന്യവും ചാര സംഘടനയായ എ എസ് ഐയും ചേർന്നാണെന്നും സേനവിഭാഗങ്ങള്‍ ആരോപിച്ചു. ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറിനില്‍ക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ഗതാഗതം തടയുമെന്നും പറയുന്നതിലൂടെ
കശ്മിർ താഴ്വരയിലുള്ള ജനങ്ങള്‍ക്ക് കൃത്യമായ മുന്നറിയിപ്പ് കൂടി നല്‍കുകയാണ് സൈന്യം.

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെ 14 ന് വൈകീട്ടുണ്ടായ ഭീകരാക്രമണത്തില്‍ 42 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. നാല്‍പ്പതിലധികം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പുല്‍വാമയില്‍വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. തീവ്രവാദി സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വെച്ചാണ് സി.ആര്‍.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രണമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആര്‍പിഎഫ് സംഘം. സ്ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തില്‍ 70 വാഹനങ്ങളുണ്ടായിരുന്നു. 2500 ലധികം സിആര്‍പിഎഫ് സൈനികരാണ് സംഘത്തിലുണ്ടായിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here