ഇമ്രാന്‍ഖാന് ഒരവസരം കൂടി കൊടുക്കണമെന്ന് മെഹബൂബ മുഫ്തി

ഭീകരവാദത്തിനെതിരെ നടപടിയെടുക്കാന്‍ ഇമ്രാന്‍ ഖാന് ഒരവസരം കൂടി കൊടുക്കണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇന്ത്യയില്‍ നടന്ന ഏത് ഭീകരാക്രമണങ്ങളിലായാലും പാകിസ്ഥാന് തെളിവ് നല്‍കിയിട്ട് കാര്യമുണ്ടായിട്ടില്ല. പാക്കിസ്ഥാന്‍ ഒരിക്കലും നടപടിയെടുക്കുകയില്ലെന്ന് പല തവണ തെളിയിച്ചതാണ്. പക്ഷേ ഇപ്പോഴത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുതിയ ആളാണ്. ഇന്ത്യയുമായുള്ള പുതിയ തുടക്കത്തെക്കുറിച്ചാണ് ഇമ്രാന്‍ഖാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്.
ഇമ്രാന് ഒരു അവസരം കൂടി നല്‍കണമെന്നും നമ്മള്‍ തെളിവ് നല്‍കിയ ശേഷം അവര്‍ എന്താണ് ചെയ്യുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും മെഹബുബ മുഫ്തി മാധ്യമങ്ങളോട് വ്യക്തമാക്കി. കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ഭീകരബന്ധത്തിന് തെളിവില്ലെന്നും തെളിവു നല്‍കിയാല്‍ നടപടിയെടുക്കാമെന്നുമായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here