‘ എന്നെ സുന്ദരമാക്കിയ, അസുന്ദരമാക്കിയ എല്ലാ ലഹരിക്കും നന്ദി’; ഫെയ്‌സ്ബുക്കില്‍ നിന്നും വിടപറഞ്ഞ് പ്രിയനന്ദനന്‍

വിവാദങ്ങള്‍ക്കൊടുവില്‍ ഫെയ്‌സ്ബുക്ക് ഉപേക്ഷിച്ച് സംവിധായകന്‍ പ്രിയനന്ദനന്‍. ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘മുഖപുസ്തകത്തില്‍ നിന്നും വിട പറയുന്നു. എന്നെ സുന്ദരമാക്കിയ, എന്നെ അസുന്ദരമാക്കിയ എല്ലാ ലഹരികളോടും നന്ദി’ പ്രിയനന്ദനന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രിയനന്ദനന്‍ ഉപയോഗിച്ച ഭാഷ മോശമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിന്‍വലിക്കുകയാണെന്നും വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തി. ഇതിന് പിന്നാലെ പ്രിയനന്ദനന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തുടര്‍ച്ചയായി അദ്ദേഹത്തിന് നേരെ ആക്രമണവും നടന്നു. തൃശൂരില വല്ലച്ചിറയിലുള്ള വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ പ്രിയനന്ദനന്റെ തലയില്‍ ചാണകവെള്ളം തളിക്കുകയും തലയ്ക്ക് അടിക്കുകയുമായിരുന്നു. ജനുവരി 25 നായിരുന്നു ആ സംഭവം. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് പ്രിയനന്ദനന്‍ ആരോപിച്ചിരുന്നു.
Read more: സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പ്രിയനന്ദനനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഐപിസി 153 വകുപ്പ് പ്രകാരം മതസൗഹാര്‍ദം തകര്‍ക്കുന്ന മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രിയനന്ദനന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത വരികള്‍ അയ്യപ്പനെ അപമാനിക്കുന്നതാണെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പുഴ വടുതല സ്വദേശി കെ എ അഭിജിത്താണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതില്‍ നടപടിയാകാതെ വന്നപ്പോള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിലാണ് പ്രിയനന്ദനനെതിരെ കേസെടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here