Advertisement

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോർട്ടുമായി ചാലക്കുടി എം പി ഇന്നസന്റ്

February 23, 2019
Google News 1 minute Read

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോർട്ടുമായി ചാലക്കുടി എം പി ഇന്നസന്റ്. ചാലക്കുടി മണ്ഡത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചാണ് ഇന്നസെന്റ് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തിലാകെ1750 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കിയെന്നാണ് ഇന്നസെന്റിന്റെ അവകാശവാദം.

ചാലക്കുടിയിലെ ഇടതുമുന്നണിയുടെ സ്ഥാനാർഥിയെപ്പറ്റി ഇപ്പോഴും തികഞ്ഞ അവ്യക്തതയാണ് നിലനിൽക്കുന്നത്. കഴിഞ്ഞ തവണ അപ്രതീക്ഷിതമായെത്തി ചാലക്കുടിയിൽ ജയിച്ചു കയറിയ ഇന്നസെന്റിനെ ഇക്കുറിയും കളത്തിലിറക്കാനുള്ള സാധ്യത നന്നേ കുറവ്. പക്ഷേ മണ്ഡലത്തിലെ ഇടത് എം പി യുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി സ്ഥാനാർഥി നിർണയത്തിന് മുൻപേ പ്രചരണത്തിലേക്ക് കടക്കുകയാണ് ഇടത് മുന്നണി. എംപി ഫണ്ടായി ലഭിച്ച നൂറ് ശതമാനം തുകയ്ക്കും ഭരണാനുമതി ലഭിച്ചുവെന്ന് വിശദീകരിച്ചാണ് ചാലക്കുടി എം പി ഇന്നസെന്റ്, 5 വർഷത്തെ നേട്ടങ്ങൾ അവതരിപ്പിക്കുന്നത്. 1750 കോടിയുടെ പ്രവർത്തനങ്ങളാണ് മണ്ഡലത്തിലാകെ നടപ്പാക്കിയെന്ന് പ്രോഗ്രസ് റിപ്പോർട്ട് പറയുന്നു.

Read Also : ഇന്നസന്റ് എം പി സത്യാഗ്രഹം തുടങ്ങി

അടിസ്ഥാന സൗകര്യ വികസന മേഖയില്‍ 1200 കോടി രൂപയുടേയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ 550 കോടി രൂപയുടേയും പദ്ധതികളാണ് നടപ്പാക്കിയതെന്ന് എംപി വിശദീകരിക്കുന്നു. കേരളത്തിന് ആദ്യമായി അനുവദിച്ച ടെക്നോളജി സെന്റര്‍ അങ്കമാലിയില്‍ നിര്‍മാണം ആരംഭിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ സ്ഥാപിയ്ക്കുന്ന ആയുഷ് ആശുപത്രി ചാലക്കുടിയില്‍ ഉടന്‍ നിര്‍മാണമാരംഭിയ്ക്കും.

Read Also : ‘എഴുന്നള്ളത്ത്’ 27ാംവര്‍ഷത്തില്‍; ഹൃദയം തൊടുന്ന കുറിപ്പുമായി ശാന്തിവിള ദിനേശ്

പിഎംജിഎസ് വൈ പദ്ധതിയില്‍ ചരിത്രത്തിലാദ്യമായി അനുവദിച്ച പാലം ചാലക്കുടി മണ്ഡലത്തിലാണ് എന്നും പ്രോഗ്രസ് റിപ്പോർട്ട് പറയുന്നു. കേന്ദ്ര റോഡ് ഫണ്ട് പദ്ധതി പ്രകാരം 123 കോടി രൂപയുടെ എട്ട് റോഡുകളും പിഎംജിഎസ് വൈ പദ്ധതി പ്രകാരം 32 കോടി രൂപയുടെ 23 റോഡുകളും മണ്ഡലത്തിലേയ്ക്ക് എത്തിയ്ക്കാന്‍ കഴിഞ്ഞു. എംപി ഫണ്ട് പൂർണമായി ചെലവഴിച്ചും സോഷ്യൽ ഓഡിറ്റ് ഏർപ്പെടുത്തിയും അഞ്ചു വർഷത്തെ പ്രവർത്തനം ‘ഇന്നസെന്റായി’ നടത്തിയെന്നാണ് എം പി യുടെ റിപ്പോർട്ടിലെ അവകാര വാദം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സ്ഥാനാർഥിത്വം സംബന്ധിച്ച് സി പി ഐ എം ഇതുവരെ മനസ് തുറന്നിട്ടില്ല

ഇടത് എം പി ക്കെതിരായ വിമർശനങ്ങളെ പ്രോഗ്രസ് റിപ്പോർട്ട് കൊണ്ട് പ്രതിരോധിക്കാമെന്നാണ് സി പി ഐമ്മിന്റെ കണക്കുകൂട്ടൽ. മണ്ഡലത്തിൽ പി രാജീവിന് നിലമൊരുക്കുകയാണ് പാർട്ടിയെന്ന് കരുതുന്നവരുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here