Advertisement

‘ചൂലുകിട്ടിയിരുന്നെങ്കില്‍ മുഖത്തടിച്ചേനെ’; കല്ല്യോട്ട് സിപിഐഎം നേതാക്കള്‍ക്ക് നേരെ സ്ത്രീകളുടെ പ്രതിഷേധം

February 23, 2019
Google News 1 minute Read

കാസര്‍ഗോഡ് കല്ല്യോട്ട് സിപിഐഎം നേതാക്കള്‍ക്കെതിരെ വന്‍ സംഘര്‍ഷം. സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലും പീതാംബരന്റേയും വീടുകള്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടി കെ വി കുഞ്ഞിരാമന്‍ എം എല്‍ എ, പി കരുണാകരന്‍ എം പി ഉള്‍പ്പെടെയുള്ള നേതാക്കളാണ് സന്ദര്‍ശനത്തിനെത്തിയത്. നേതാക്കള്‍ക്കെതിരെ ചീത്തവിളികളുമായാണ് സ്ത്രീകള്‍ രംഗത്തെത്തിയത്.

Read more: കല്ല്യോട്ട് അക്രമസ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്കു നേരെ പ്രതിഷേധം; സ്ഥലത്ത് വന്‍ സംഘര്‍ഷം

തങ്ങളുടെ മക്കള്‍ മനസില്‍ ഉള്ളിടത്തോളം കാലം തങ്ങളുടെ പ്രതിഷേധം കഴിയില്ലെന്ന അവസാനിക്കില്ലെന്ന് കല്ല്യോട്ട് കൂടിനിന്ന് സ്ത്രീകള്‍ പറഞ്ഞു. നേതാക്കളെ കാണണമെന്നുള്ള വികാരത്തിലാണ് തങ്ങള്‍ വന്നത്. രാവിലെ മുതല്‍ കാത്തുനില്‍ക്കുകയാണ്. കരുണാകരന്റേയും ഗുണ്ടായിസത്തിന് കൂട്ടുനില്‍ക്കുന്ന കുഞ്ഞിരാമന്റേയും മുഖത്ത് കാര്‍ക്കിച്ച് തുപ്പാനാണ് വന്നത്. അത് താന്‍ ചെയ്തു. ആ ഒരു സംതൃപ്തിയുണ്ട്, ഉദുമ എംഎല്‍എയുടെ സന്ദര്‍ശത്തില്‍ പ്രതിഷേധിച്ച് വീട്ടമ്മ പറഞ്ഞു. ഈ തിരക്കിനിടയില്‍ ചൂല് കിട്ടിയില്ലെന്നും, കിട്ടിയിരുന്നെങ്കില്‍ നേതാക്കളുടെ മുഖത്തടിക്കുമായിരുന്നുവെന്നും പ്രായം ചെന്ന സ്ത്രീ പറഞ്ഞു. അന്വേഷണത്തില് തങ്ങള്‍ക്ക് തൃപ്തിയില്ല. പൊലീസിന്റെ പിടിയിലുള്ളത് യഥാര്‍ത്ഥ പ്രതികളാണെന്ന് തോന്നുന്നില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമമുണ്ടെന്നും അവര്‍ പറയുന്നു.

ചേട്ടന്മാര്‍ക്ക് നീതി കിട്ടുന്നത് വരെ പോരാടുമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത പെണ്‍കുട്ടി പറഞ്ഞു. ഇടതുപക്ഷമെന്നോ, വലതുപക്ഷമോ എന്നില്ലാതെ രാഷ്ട്രീയത്തെ കാണാന്‍ പഠിപ്പിച്ച ഏട്ടന്മാരെയാണ് അവര്‍ കെന്നു തള്ളിയത്. ക്വട്ടഷന്‍ സംഘമാണ് കൊന്നതെന്നാണ് എംഎല്‍എ പറയുന്നത്. എംഎല്‍എ കൂട്ടുനിന്നിട്ടല്ലേ അവര്‍ കൊല്ലപ്പെട്ടതെന്നും പെണ്‍കുട്ടി ചോദിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here