ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യനീക്കം നിലച്ചിട്ട് അഞ്ച് ദിവസം; മാലിന്യങ്ങളാൽ കുന്നുകൂടി എറണാകുളം നഗരം

https://www.twentyfournews.com/2019/02/24/brahmapuram-plant-fire-doused.html

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യനീക്കം നിലച്ചിട്ട് അഞ്ച് ദിവസം പിന്നിടുമ്പോൾ എറണാകുളം നഗരത്തിൽ ദിനംപ്രതി മാലിന്യങ്ങൾ കുന്നുകൂടുന്നു. മാലിന്യ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് കൊച്ചി കോർപറേഷൻ അറിയിച്ചു.

എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാഴ്ചകളാണിത്.

നഗരത്തിൽ മാത്രമല്ല ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യമെത്തിക്കുന്ന മറ്റ് പ്രദേശങ്ങളിലെയും അവസ്ഥ ഇതു തന്നെയാണ്. വീടു കളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ഇപ്പോൾ റോഡരികിലാണ് കൂട്ടിയിടുന്നത്. ചെറു റോഡുകൾക്കരികിലും വലിയ റോഡുകൾക്കരികിലുമായി ദിനംപ്രതി മാലിന്യങ്ങൾ കുമിഞ്ഞ് കൂടുകയാണ്. ഇവ കവറുകൾ പൊട്ടി പുറത്തേക്ക് ചാടി പുഴുവരിച്ച് വൃത്തിഹീനമായി മാറുന്ന സാഹചര്യമാണുള്ളത്. ഇത് പകർച്ചവ്യാധി ഉൾപ്പടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കും.

Read Also : ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വൻ തീപിടുത്തം

ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിൻ അറിയിച്ചു.
അതേ സമയം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മതിയായ സൗകര്യങ്ങളൊരുക്കുന്നത് വരെ മാലിന്യവുമായി വരുന്ന വാഹനങ്ങൾ തടയുമെന്ന നിലപാടിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്ന വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകാർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top