Advertisement

കൊല്ലത്ത് വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ച സംഭവം; ജയില്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു

March 2, 2019
Google News 0 minutes Read

കൊല്ലത്ത് വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ജയില്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ ഡിജിപിയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ജില്ലാ ജയില്‍ വാര്‍ഡനും അരിയല്ലൂര്‍ സ്വദേശിയുമായ വിനീതിനെയാണ് അന്വേഷണവിധേയമായി അറസ്റ്റു ചെയ്തത്. ഇന്നലെയാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്.

തെക്കുംഭാഗം അരിയല്ലൂര്‍ സ്വദേശിയും ഐടിഐ വിദ്യാര്‍ത്ഥിയായ രഞ്ജിത്തിനെ ഈ മാസം പതിനാലിനാണ് വിനീത് വീട്ടില്‍ നിന്നും വിളിച്ചിറക്കി മര്‍ദ്ദിച്ചത്. ബന്ധുവായ പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ആദ്യം കൊല്ലം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലെ തീവ്രപരിചരണാ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ചയാണ് രഞ്ജിത് കൊല്ലപ്പെട്ടത്. ആളുമാറിയാണ് വിനീത് രഞ്ജിത്തിനെ മര്‍ദ്ദിച്ചതെന്ന് പിന്നീട് വ്യക്തമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here