Advertisement

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; മുഖ്യപ്രതിയുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

March 4, 2019
Google News 1 minute Read

കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവെയ്പിന്റെ സൂത്രധാരനായ ഡോക്ടർക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. ഡോക്ടറുടെ കൊല്ലത്തേയും കാഞ്ഞങ്ങാട്ടേയും വീടുകളിൽ ക്രൈംബ്രാഞ്ച് സംഘം റെയിഡ് നടത്തി. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പാസ്‌പോർട്ട് കണ്ടെത്താനും അന്വേഷണ സംഘം നീക്കം ആരംഭിച്ചു.

പൊലീസ് രവി പൂജാരിയെ മുൻനിർത്തി കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് മുഖ്യസൂത്രധാരൻ പിടിയിലാവുന്നത്.  ലീനയുടെ കയ്യിൽ നിന്ന് പണം തട്ടാൻ സുഹൃത്തായ ഡോക്ടർ തന്നെയാണ് വെടിവെപ്പ് ആസൂത്രണം ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസിന്റെ അന്വേഷണം വഴി തെറ്റിക്കാൻ ഡോക്ടർ ശ്രമിച്ചതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

Read Also : കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു

കൊച്ചിയിലെ തന്നെ ഡോക്ടറാണിത്. ഇതിനായി പെരുമ്പാവൂരിലെ ഗുണ്ടയേയും കൂടെ കൂട്ടി. ഈ ഗുണ്ടയ്ക്ക് മുബൈയിലെ അധോലോക നേതാവായ രവി പൂജാരിയുമായി ബന്ധമുണ്ട്. ഇരുവരും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. ലീനയുടെ ശത്രുക്കളുടെ പേരുകള്‍ പോലീസിന് നല്‍കി വിശ്വസ്തനാകാന്‍ വരെ ഡോക്ടര്‍ ശ്രമിച്ചു. എന്നാല്‍ അന്വേഷണം തനിക്ക് എതിരെ തിരിയുന്നു എന്ന് കണ്ടതോടെ ഡോക്ടര്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.

ഡിസംബര്‍ 15നാണ് ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. നടിയായ ലീനയുടെ ഉടമസ്ഥയില്‍ ഉള്ള പാര്‍ലറാണ് ഇത്. ഇവര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. 2013കാനറാ ബാങ്കില്‍ നിന്ന് 19കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന. തേവര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധോലോക നേതാവ് രവി പൂജാരയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ച കേസിലും പ്രതിയാണ് ലീന

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here