Advertisement

ഞങ്ങള്‍ ഡിവോഴ്സ്ഡ് ആണ്, പക്ഷേ സെല്‍വരാഘവന്‍ നല്ല അധ്യാപകനായിരുന്നു; മനസ്സ് തുറന്ന് സോണിയ അഗര്‍വാള്‍

March 4, 2019
Google News 1 minute Read

കാതല്‍ കൊണ്ടേന്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സോണിയ അഗര്‍വാള്‍. സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ചിത്രത്തിലെ അഭിനയത്തിലൂടെ സോണിയ അഗര്‍വാള്‍ ജനപ്രീതി നേടുകയും ചെയ്തു. സെല്‍വരാഘവന്‍റെ സഹോദരന്‍ കൂടിയായ ധനുഷാണ് ചിത്രത്തില്‍ സോണിയക്ക് ഒപ്പം അഭിനയിച്ചത്.  2003 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് സെല്‍വരാഘവന്റെ തന്നെ പുതുപേട്ടൈ, റെയിന്‍ ബോ കോളനി എന്നീ സിനിമകളില്‍ വേഷമിട്ട സോണിയ അദ്ദേഹവുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം നാല് വര്‍ഷങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. 2010 ഇരുവരും വേര്‍പിരിഞ്ഞു.

Read More: ആ തകർപ്പൻ നൃത്ത രംഗങ്ങൾ പ്രഭുദേവ പഠിപ്പിച്ചതിങ്ങനെ; റൗഡി ബേബി മേക്കിംഗ് വീഡിയോ പുറത്ത്

വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ സംഭവിച്ചുവെങ്കിലും സെല്‍വരാഘവനെ താന്‍ ജീവിതത്തില്‍ അടയാളപ്പെടുത്തുന്നത് ഒരു നല്ല അധ്യാപകന്‍ എന്ന നിലയിലാണെന്ന് പറയുകയാണ് സോണിയ. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോണിയ മനസ്സു തുറന്നത്.

Read More: തമിഴില്‍ മഞ്ജു വാര്യരുടെ മാസ് എന്‍ട്രി; വെട്രിമാരന്‍ ചിത്രത്തില്‍ നായകന്‍ ധനുഷ്

തമിഴ്‌സിനിമയിലേക്ക് വരുമ്പോള്‍ എനിക്ക് ഭാഷ അറിയില്ലായിരുന്നു. അഭിനയിക്കാനും അറിയില്ലായിരുന്നു. സെല്‍വരാഘവനാണ് എന്നെ അഭിനയിക്കാന്‍ പഠിപ്പിച്ചത്. ഒന്നില്‍ കൂടുതല്‍ ടേക്ക് എടുക്കേണ്ടി വന്നാല്‍ നന്നായി ചീത്തവിളിക്കുമായിരുന്നു.  കാര്‍ക്കശ്യക്കാരനായ ഒരു അധ്യാപകനായിരുന്നു അദ്ദേഹം. സിനിമ ചെയ്യുന്ന സമയത്ത് സെല്‍വരാഘവന്‍ അധികം സംസാരിക്കാറില്ലായിരുന്നു- സോണിയ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here