മൂന്നാം സീറ്റിനായി കോണ്‍ഗ്രസുമായി ചർച്ച തുടരുമെന്ന് പികെ കുഞ്ഞാലികൂട്ടി

മൂന്നാം സീറ്റിനായി കോണ്‍ഗ്രസുമായി ചർച്ച തുടരുമെന്ന് പികെ കുഞ്ഞാലികൂട്ടി. 9 ന് നടക്കുന്ന വർക്കിങ് കമ്മറ്റിയിൽ അന്തിമ തീരുമാനം ഉണ്ടാകും. ലീഗ് ഉന്നത അധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലും മൂന്നാം സീറ്റ് സംബന്ധിച്ച് ധാരണയായില്ല. ഇതോടെ സീറ്റിനായുള്ള കോണ്‍ഗ്രസ് ലീഗ് ഉഭയകക്ഷി ചർച്ചകൾ തുടരും. മൂന്നാം സീറ്റിനായി ചർച്ച തുടരുമെന്നും ഒമ്പതിന് നടക്കുന്ന വർക്കിങ് കമ്മറ്റിയിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉഭയകക്ഷി ചർച്ചകൾ ശേഷം കോണ്‍ഗ്രസ് ലീഗിന് മുൻപിൽ വെച്ച ബദൽ നിർദ്ദേശങ്ങളിൽ ഒത്തുതീർപ്പായില്ലെന്നാണ് കരുതുന്നത്. മൂന്നാം സീറ്റിനായി സമസ്ത അടക്കമുള്ള സാമുദായിക സംഘടനകളുടെയും ലീഗ് അണികളുടെയും ശക്തമായ സമ്മർദ്ദം ലീഗിന് മുകളിലുണ്ട്.
ഒമ്പതിന് നടക്കുന് ചർച്ചക്ക് ശേഷം പ്രവർത്തക സമിതി സംസ്ഥാന ആദ്യക്ഷൻ ഹൈദരലി തങ്ങളെ അന്തിമ തീരുമാനത്തിനായി ചുമതലപ്പെടുത്തും. സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു യോഗം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here